അഞ്ഞൂറിൽ പരം വിദ്യാർത്ഥികളിൽ നിന്നായി 1.7m യൂറോ ഫീസിനത്തിൽ തിരിച്ചു പിടിക്കാൻ ട്രിനിറ്റി കോളേജ്. പലിശ രഹിത തിരിച്ചടവ് ഇതിനായി ട്രിനിറ്റി കോളേജ് വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട്.
SUSI ഗ്രാന്റിനു അപേക്ഷിച്ച് ഗ്രാൻറ് കിട്ടാതെ വന്ന വിദ്യാർത്ഥികളാണ് ഈ തുക തിരിച്ചടക്കേണ്ടത്. കോളേജിന് ഫീ ഇനത്തിൽ പണം കൊടുക്കാനുള്ളവർക്ക് എക്സാം റിസൾട്ട് ലഭിക്കുകയില്ല. SUSI ഗ്രാൻറ് ഇനത്തിൽ ഫീസ് മുടങ്ങി പോയവർക്ക് പ്രത്യേകിച്ച് പെനാൽറ്റി ഒന്നും അടക്കേണ്ടതില്ല എന്ന് ട്രിനിറ്റി കോളേജ് അറിയിച്ചു.
ഒട്ടു മിക്ക വിദ്യാർത്ഥികളും 3000 യൂറോയിൽ താഴവരുന്ന ഒരു സംഖ്യയാണ് ഇനി അടക്കേണ്ടത്. ഒറ്റതവണയായി ഈ തുക അടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് തവണകളായി ഇതടയ്ക്കാനുള്ള അവസരവും കോളേജ് കൊടുക്കുന്നുണ്ട്.