ഡബ്ലിനിലെ 5 കത്തോലിക്കാ പള്ളികളിൽ കോൺടാക്ട്ലെസ്സ് കാർഡ് മെഷീനുകൾ ഉടൻ വരുന്നു. കഴിഞ്ഞയിടെയായി പള്ളികളിലെ സംഭാവനകൾ കുറഞ്ഞതുകൊണ്ടാണ് കോൺടാക്ട്ലെസ്സ് കാർഡ് മെഷീനുകൾ സ്ഥാപിക്കാൻ തീരുമാനമായത്. 2016ൽ 3.1 മില്യൺ യൂറോ സംഭാവന കിട്ടിയിരുന്നു. എന്നാൽ 2017ൽ അത് 2.4 മില്യൺ ആയി കുറഞ്ഞു.
ആദ്യ ഘട്ടത്തിൽ 5 പള്ളികളിലായിരുക്കും ഇത് പരീക്ഷിക്കുക. എന്നാൽ വരും മാസങ്ങളിൽ കൂടുതൽ പള്ളികളിൽ കോൺടാക്ട്ലെസ്സ് കാർഡ് മെഷീനുകൾ അവതരിപ്പിക്കും.
“ചർച്ച് ഓഫ് ഇംഗ്ലണ്ട്” നേരത്തെതന്നെ കോൺടാക്ട്ലെസ്സ് കാർഡ് മെഷീനുകൾ അവതരിപ്പിച്ചിരുന്നു. ഇത് വിജയകരമായതിനെത്തുടർന്നാണ് അയർലണ്ടിലെ കത്തോലിക്കാ പള്ളികളും അതേ പാതയിൽ സഞ്ചരിക്കാനൊരുങ്ങുന്നത്.
500 ഇടവകക്കാർ പള്ളി സന്ദർശിക്കുബോൾ 900 യൂറോ അടുത്ത് സംഭാവന ലഭിക്കുമെന്നാണ് സഭയുടെ കണക്കുകൂട്ടൽ. ഡോണെഷൻ സ്വീകരിക്കാൻ ടെക്നോളജി ഉപയോഗിക്കുന്ന പള്ളികളിൽ ഇത് അവതരിപ്പിച്ച് നാല് മാസത്തിനുള്ളിൽ സംഭാവന ഇരട്ടിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.