കോവിഡ് 19 മഹാമാരി ലോകമെമ്പാടും ആഞ്ഞടിക്കുന്ന ഈ കാലഘട്ടത്തിൽ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, മറ്റ് മെഡിക്കൽ വർക്കേഴ്സ് എന്നിവർക്ക് നന്ദി പറഞ്ഞിരിക്കുകയാണ് ഗൂഗിൾ അവരുടെ ഡൂഡിലിലൂടെ.
ഗൂഗിൾ എല്ലാ പ്രത്യേക ദിനങ്ങളിലും അവരുടെ ഹോം പേജിൽ ഒരു “ഡൂഡിൽ” സൃഷ്ടിക്കാറുണ്ട്. ഗൂഗിളിന്റെ സെർച്ച് ഹോം പേജിൽ നാം കാണുന്ന ആനിമേറ്റഡ് വീഡിയോയെയാണ് ഗൂഗിൾ ഡൂഡിൽ എന്ന് വിളിക്കുന്നത്.
https://www.youtube.com/watch?v=Kv7UjZHe5nU&feature=youtu.be
സാധാരണ മറ്റ് അവസരങ്ങളിൽ ഡൂഡിൽ സൃഷ്ടിക്കുമ്പോൾ അതാത് ദിവസത്തിന്റെ പ്രത്യേകതയുടെ ഒഫീഷ്യൽ ഗൂഗിൾ പേജിലേക്ക് ലിങ്ക് കൊടുക്കുന്ന പതിവുണ്ട്. ഉദാഹരണത്തിന്, സച്ചിൻ തെൻഡുൽക്കറിന്റെ പിറന്നാൾ ദിവസത്തിന് അദ്ദേഹത്തെ ആശംസിച്ചുകൊണ്ടുള്ള ഡൂഡിൽ ആണെങ്കിൽ സച്ചിന്റെ ഔദ്യോഗിക ഗൂഗിൾ പേജിലേക്ക് ലിങ്ക് കൊടുക്കും. എന്നാൽ, കോവിഡ് 19നെ തുടർന്നുള്ള ആരോഗ്യ പ്രവർത്തകരോടുള്ള നന്ദി പ്രകാശനത്തിൽ ഗൂഗിൾ അത്തരമൊരു ലിങ്ക് കൊടുത്തിട്ടില്ല. മറിച്ച്, കോവിഡ് 19 നുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്തകളിലേക്കാണ് ലിങ്ക് കൊടുത്തിരിക്കുന്നത്.