ഹെയർഡ്രെസ്സർമാർ, ബ്യൂട്ടിഷ്യൻമാർ, അനിവാര്യമല്ലാത്ത റീട്ടെയിൽ എന്നീ മേഖലകൾ അടുത്ത ആഴ്ച മുതൽ വീണ്ടും തുറക്കുന്നതിനുള്ള തീയതികൾ പ്രസിദ്ധീകരിക്കുമെന്ന് നോർത്തേൺ അയർലൻഡ് എക്സിക്യൂട്ടീവ് അറിയിച്ചു. ഗാർഡൻ സെന്റർ, കാർ വാഷിംഗ് എന്നീ മേഖലകൾ തുറക്കുന്നതുൾപ്പെടെ നിരവധി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏപ്രിൽ 12 മുതൽ ലഘൂകരിച്ചേക്കുമെന്നും റിപോർട്ടുകൾ പറയുന്നു . അനിവാര്യമല്ലാത്ത എല്ലാ റീട്ടെയിലുകൾക്കുമായി കോൺടാക്റ്റ്ലെസ് ക്ലിക്ക് ആൻഡ് കളക്റ്റ് പുനരാരംഭിക്കും.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വടക്കൻ അയർലണ്ടിൽ കോവിഡ് -19 ബാധിച്ച മൂന്ന് മരണങ്ങൾ കൂടി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. 57 പോസിറ്റീവ് കേസുകളും കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു – സെപ്റ്റംബർ മുതൽ 24 മണിക്കൂർ കാലയളവിൽ ഏറ്റവും കുറഞ്ഞ കേസുകളുടെ എണ്ണമാണ് രേഖപ്പെടുത്തിയത്. അതിനാലാണ് പുതിയ ചില ഇളവുകൾ വടക്കൻ അയർലണ്ടിൽ കൊണ്ടുവരാൻ ആലോചിക്കുന്നതെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു.