അയർലണ്ടിലെ പ്രോപ്പർട്ടി രജിസ്ട്രേഷൻ അതോറിറ്റി “പ്രോപ്പർട്ടി അലർട്ട് സേവനം” ആരംഭിച്ചിരിക്കുന്നു. അയർലണ്ടിലെ വസ്തു ഇടപാടുകളിലെ വൻ തട്ടിപ്പുകൾ കുറയ്ക്കാനാണീ പുതിയ സംവിധാനം.
കേട്ടാൽ അതിശയം എന്ന് തോന്നിയേക്കാം. പക്ഷേ, സംഭവം സത്യമാണ്. ഉടമസ്ഥത ചമഞ് മറ്റുള്ളവരുടെ വസ്തുവും വീടും വിൽക്കാൻ ശ്രമിക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടതോടെയാണ് ഇങ്ങനെയൊരു സേവനവുമായി പ്രോപ്പർട്ടി രജിസ്ട്രേഷൻ അതോറിറ്റി മുൻപോട്ട് വന്നത്. ഉടമസ്ഥന്റെ അറിവോടെയല്ലാതെ പ്രോപ്പർട്ടി വിൽക്കാനും മോർട്ടഗേജ് എടുക്കാനും തട്ടിപ്പുകാർ ശ്രമിക്കുന്നുണ്ട്.
ഇതിനെല്ലാമുള്ള പോംവഴിയാണ് പുതിയതായി ഇറക്കിയ “പ്രോപ്പർട്ടി അലർട്ട് സർവീസ്”. ഈ സേവനത്തിൽ രെജിസ്റ്റർ ചെയ്യുന്ന പ്രോപ്പർട്ടി ഉടമസ്ഥർക്ക് മറ്റാരെങ്കിലും അതാത് പ്രോപ്പർട്ടിയിൽ മേൽ എന്തെങ്കിലും ഇടപാടുകൾ നടത്തിയാൽ ഇമെയിൽ ആയും മൊബൈൽ മെസ്സേജ് ആയും നോട്ടിഫിക്കേഷൻ ലഭിക്കും. അങ്ങനെ തട്ടിപ്പുകാരുടെ കൈയിൽ നിന്നും ഉടമസ്ഥന് വസ്തു സംരക്ഷിക്കാൻ കഴിയും. ആരംഭഘട്ടത്തിൽ തന്നെ അലേർട്ട് ലഭിക്കുമെന്നതിനാൽ തട്ടിപ്പിനിരയാകാതിരിക്കാം.
www.landdirect.ie എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് പ്രോപ്പർട്ടി സുരക്ഷിതമാക്കാം.
Land Registry services:
Map Search | No charge |
Print Map | No charge |
View Folio (in PDF format) | € 5.00 |
Certified Copy Folio | € 40.00 |
Certified Copy Folio with Map | € 40.00 |
Special Registration Map | €40 |
Additional Services available to Account Holders:
Name Search | €5.00 |
Area Search | €5.00 |
Official Map Search | €40.00 |
Request a certified copy instrument (where solicitor is pre-authorised and no paper is submitted) | €40.00 |
Registry of Deeds services:
Public Search | €2.00 per name per 10 year period |
Official Search | €25 |
Copy Memorial/Application Form | €20.00 |