സ്റ്റഡ്ഡുകൾ വളരെ കാലമായി ഫാഷൻ വിപണിയിൽ വൻ ഹിറ്റാണ്. അതുകൊണ്ടുതന്നെ സ്റ്റഡ് കുത്തുമ്പോൾ
ഈ കാര്യങ്ങൾ ശ്രദ്ധിക്കണം.
പണ്ടൊക്കെ ഒരു കമ്മൽ ആയിരുന്നു ട്രെൻഡ്. എന്നാൽ മൂന്നും നാലും കമ്മലുകളാണ് ഇന്നത്തെ ട്രെൻഡ്.
സാധാരണയായി കാതിന്റെ താഴെ വശത്തുള്ള മാംസളമായ ഭാഗത്താണ് കമ്മലിടാൻ കുത്താറുള്ളത്. ഈ സ്ഥലത്ത് കുത്തിയാൽ േദാഷമൊന്നുവരില്ല. പക്ഷേ െസക്കൻഡും തേർഡും സ്റ്റഡ് കുത്തുമ്പോൾ കാതിലെ തരുണാസ്ഥി അഥവാ കാർട്ടിലേജ് ഉള്ള ഭാഗത്തായിരിക്കും അവ ഇടുക. ഇതിന് വേദന കുറച്ചുനാൾ ഉണ്ടാകാം.
ഒന്നിൽ കൂടുതൽ സ്റ്റ്ഡ് ഇടുന്നവർ ഇതു െചയ്യുമ്പോൾ കഴിവതും േഡാക്ടറുെട സേവനം േതടുക.
ഗൺ ഷോട്ടിനുപയോഗിക്കുന്ന കമ്മൽ ചിലർക്ക് എങ്കിലും അലർജി ഉണ്ടാക്കാം. അതിനാൽ ഈ കമ്മൽ അണുവിമുക്തമാണെന്നു ഉറപ്പുവരുത്തുക.
വേദനയും പഴുപ്പും മാറാതെ വന്നാൽ ഉടൻതന്നെ ചികിത്സ തേടണം.