കൂടുതൽ ഐറിഷ് രക്ഷിതാക്കൾ കുട്ടികളെ വീട്ടിലിരുത്തിത്തന്നെ പഠിപ്പിക്കുന്നതായി റിപ്പോർട്ട്. സ്കൂൾ-ഫോബിയയാണ് കാരണം.
2018 സെപ്റ്റംബറിൽ 1,434 കുട്ടികളാണ് ഹോം സ്കൂളിംഗ് രജിസ്റ്റർ ചെയ്ത് അവരുടെ വീടുകളിൽ തന്നെയിരുന്നു പഠിക്കുന്നത്. ഒരു ദശാബ്ദത്തിനു മുൻപ് 439 കുട്ടികൾ മാത്രമായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്. കഴിഞ്ഞ രണ്ടുവർഷം ആണ് ഇതിൽ ഏറ്റവും വർദ്ധനവ് ഉണ്ടായിരിക്കുന്നത്.
തത്ത്വചിന്ത, വിദ്യാഭ്യാസം, ജീവിതശൈലി, മത, സാംസ്കാരികത കാരണങ്ങൾകൊണ്ടാണ് കൂടുതൽ പേരും ഹോം സ്കൂളിംഗ് തിരഞ്ഞെടുക്കുന്നതെന്നാണ് റിപ്പോർട്ട് പറയുന്നത്. ഈ കാരണങ്ങളും മറ്റു ചില കാരണങ്ങളും കൂടി ആയപ്പോൾ ഉത്കണ്ഠ വർദ്ധിക്കുകയും സ്കൂളിൽ പോയി പഠിക്കുന്നത് ഒരുതരം ഭയം ഇവരിൽ സൃഷ്ടിക്കുകയും ചെയ്തു.
ഓട്ടിസം പോലുള്ള പ്രത്യേക ആവശ്യങ്ങൾ ഉള്ള കുട്ടികൾക്ക് ആവശ്യമായ ഫെസിലിറ്റികൽ സ്കൂളുകളിൽ ഇല്ലായ്മയും ഒരു കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു.