അയർലണ്ടിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പതിയെ കുറയ്ക്കാനുള്ള പദ്ധതികൾ ആലോചനയിൽ. ‘ആഴ്ചയിൽ ഒരിക്കൽ’ സ്കൂളുകൾ വീണ്ടും തുറക്കാനുള്ള ആസൂത്രണം നടക്കുന്നു.
അതുപോലെ തന്നെ 2 കിലോമീറ്ററിൽ കൂടുതൽ വ്യായാമത്തിനായി പോകാൻ അനുമതി നൽകാനുള്ള ചർച്ചകളും ഇപ്പോൾ തകൃതിയായി നടക്കുന്നുണ്ട്.
ചില ഹാർഡ് വെയർ ഷോപ്പുകളും ഈ ആഴ്ച്ച മുതൽ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുമതിയായി. വീട്, ബിസിനസ്സ് പരിപാലനം, ശുചിത്വം, കാർഷിക ഉപകരണങ്ങൾ അല്ലെങ്കിൽ പൂന്തോട്ടപരിപാലനം, കൃഷി, കാർഷിക ആവശ്യങ്ങൾ എന്നിവയ്ക്ക് ആവശ്യമായ സാധനങ്ങൾ വിൽക്കുന്ന ഹാർഡ്വെയർ സ്റ്റോറുകൾ “എസ്സൻഷ്യൽ” പട്ടികയിൽ ആണെന്ന് കണക്കാക്കിയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുന്നത്.