അപ്രതീക്ഷീതമായ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് നഷ്ടമായ വിവരങ്ങള്‍ തിരികയെത്തിക്കാന്‍ ആഴ്ചകള്‍ വേണ്ടി വരുമെന്ന് ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി. ഡിപ്പാര്‍ട്ട്മെന്റിലെ ഐറ്റി വിംഗ് ഇപ്പോഴും ഡേറ്റ ബാക്ക് അപ്പ് എടുക്കുവാനുള്ള പരിശ്രമത്തിലാണെന്നും ഇതില്‍ കപ്യൂട്ടറുകളുടെ പ്രവര്‍ത്തനം പുനരാംരംഭിച്ചിട്ടില്ലെന്നും എച്ച്എസ്ഇ ഓപ്പറേറ്റിംഗ് ഓഫീസര്‍ അന്നെ കൊണോര്‍ പറഞ്ഞു. സോഫ്റ്റ് വെയര്‍ വിദഗ്ദര്‍ ചില ബാക്ക് അപ്പ് ഡേറ്റകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് തിരികെ സിസ്ററത്തിലെത്തിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വളരെ ബുദ്ധിമുട്ടേറിയ ജോലിയാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും രോഗികളുടെ വിവരങ്ങള്‍ അടങ്ങിയ കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും പഴയ സ്ഥിതിയിലേയ്ക്കെത്തിച്ചാല്‍ മാത്രമേ പേഷ്യന്റ് മാനേജ്മെന്റ് സിസ്റ്റം പഴയ രീതിയിലേയ്ക്കെത്തിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഓന്‍കോളജി, റേഡിയോളജി, മെറ്റേണിറ്റി വിഭാഗങ്ങളൈയാണ് സൈബര്‍ ആക്രമണം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്
പേഷ്യന്റ് ഹിസ്റ്ററി, ലാബ് റിസല്‍ട്ടുകള്‍ എന്നിവ കിട്ടുന്നില്ല എന്നതാണ് നിലവിലെ വലിയ വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത് എന്നേക്കുമായി നഷ്ടപ്പെടാനുള്ള സാധ്യത ഇല്ല തിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ ഒരു ദിവസം പതിനാലായിരത്തോളം ബുക്കിംഗുകളാണ് ലഭിക്കുന്നതെന്നും നിലവില്‍ ഇതില്‍ പലതും ക്യാന്‍സല്‍ ചെയ്ത് അത്യവാശ്യ കേസുകള്‍ സ്വകാര്യ ആശുപത്രികളിലേയ്ക്ക് റഫര്‍ ചെയ്യുകയാണ്. എല്ലാ വിധത്തിലുള്ള അപ്ഡേറ്റുകളും വെബ്സൈറ്റില്‍ ലഭ്യമാണെന്നും അവര്‍ കൂട്ടിചേര്‍ത്തു.