INMO തുടങ്ങിവച്ച സമര മുറ ചൂട് പിടിക്കുന്നു. ഇന്നലെ തുടങ്ങിയ സമരം കൊണ്ട് പ്രയോജനമൊന്നും കാണാത്ത സ്ഥിതിക്ക് കൂടുതൽ സമരവുമായി മുൻപോട്ടു പോകുമെന്ന് INMO അറിയിച്ചു. അതിന്റെ ഭാഗമായി സൈക്യാട്രിക് നഴ്സുമാരുടെ സംഘടനയായ PNA ഓവർടൈം ജോലി ചെയ്യുന്ന ഏർപ്പാട് നിർത്തി വയ്ക്കുന്നതായി അറിയിച്ചു.
ഗവൺമെന്റിന്റെ അനാസ്ഥകൊണ്ട് രോഗികളുടെ അപ്പോയ്ന്റ്മെന്റുകൾ എല്ലാം ക്യാൻസൽ ചെയ്യപ്പെടുകയാണ്. INMO നഴ്സുമാർ പണിമുടക്കുമ്പോൾ PNA നഴ്സുമാരുടെ ജോലി ഭാരം അധികമാകുകയും ചെയ്യുന്നു. ഇതേ തുടർന്ന് ഇന്നും (31 ജനുവരി), നാളെയും (ഫെബ്രുവരി 01) കൂടാതെ ഫെബ്രുവരി 5, 6, 7 എന്നീ തിയ്യതികളിലും PNA അംഗങ്ങൾ ഓവർടൈം ഡ്യൂട്ടി ചെയ്യില്ല എന്നറിയിച്ചിട്ടുണ്ട്.
അടുത്ത ചൊവ്വാഴ്ച INMO വീണ്ടും സമരം ചെയ്യാനിരിക്കെ ഇന്ന് മുതൽ അന്നേ ദിവസത്തേക്കുള്ള രോഗികളുടെ അപ്പോയ്ന്റ്മെന്റുകൾ HSE ക്യാൻസൽ ചെയ്തു തുടങ്ങും.