സൈക്കിൾ അപകടങ്ങൾ പെരുകുന്നു, ഐറിഷ് ഹോസ്പിറ്റലുകളിൽ നിന്ന് റിപ്പോർട്ട്.

മുന്ന് ദിവസങ്ങൾ കൂടുമ്പോൾ ഒരു സൈക്കിൾ യാത്രികനെ പരിക്കുകളുമായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുന്നുവെന്ന് ഐറിഷ് ഹോസ്പിറ്റലുകൾ. 2014 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ ഏതാണ്ട് 410 സൈക്ലിസ്റ്റുകളാണ് വിവിധ അപകടങ്ങളിൽപ്പെട്ടു ഹോസ്പിറ്റിലിൽ അഡ്മിറ്റ് ചെയ്തത്. ഇതിൽ നല്ലൊരു ശതമാനം ഇന്റെൻസീവ് കെയർ യൂണിറ്റിൽ അഡ്മിറ്റായി. എന്നാൽ ഈ നമ്പറുകൾ കാലക്രമേണ പെരുകുകയാണ്. സെന്റ് വിൻസെന്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ എമർജൻസി വിഭാഗത്തിലെ ഡോക്ടർ ജോൺ ക്രോണിന് പറയുന്നത് കൂടുതൽ അപകടങ്ങളിൽപ്പെട്ട സൈക്ലിസ്റ്റുകളെയും ഇന്റെൻസീവ് കെയർ യൂണിറ്റിലേക്ക് മാറ്റാനുള്ള കാരണം ഹെഡ് ഇഞ്ചുറി ഉണ്ടാവുന്നതുകൊണ്ടാണ്. കണക്കുകൾ പ്രകാരം 44 വയസിനിടയിലുള്ള ആണുങ്ങളാണ് അപകടങ്ങളിൽ പെട്ടിരിക്കുന്നത്. എന്നാൽ ഹെൽമെറ്റ് ഉപോയോഗിച്ചവരിൽ ഹെഡ് ഇഞ്ചുറി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വേനൽ കാലത്താണ് സൈക്കിൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നത്. മോട്ടോർ കാറുകളുമായും, സൈക്കിളുകൾ തമ്മിലും, മൃഗങ്ങളുമായും അതുപോലെ റോഡിലെ തന്നെ മറ്റെന്തെങ്കിലും വസ്തുക്കളിൽ ഇടിച്ചുമാണ് സാധാരണമായി മിക്ക അപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ളത് .സൈക്ലിസ്റ്റുകളുടെ എണ്ണം കൂടുന്നതിനു അനുസരിച്ചു സൈക്ലിസ്റ്റുകൾക്കു യാത്ര ചെയ്യാനുള്ള പരിസ്ഥതിയും പുരോഗമിക്കപ്പെടണം എന്ന് ഡോക്ടർ ക്രോണിന് മാറ്റർ ഹോസ്പിറ്റലിൽ വെച്ചുനടന്ന ട്രോമാ കോൺഫെറെൻസിൽ ഉന്നയിച്ചു. സൈക്ലിസ്റ്റുകൾ കൂടുതൽ ശ്രദ്ധാലുവായിരിക്കേണ്ടത് അത്യാവശ്യമാണ് ചുറ്റുമുള്ള കാറുകളിൽ നിന്ന് സേഫ് ഡിസ്റ്റൻസ് കീപ് ചെയ്യാനും , സൈക്ലിംഗ് ചെയുമ്പോൾ വേണ്ടത്ര സേഫ്റ്റി പേട്ടക്റ്റീവ് എക്വിപ്‌മെൻറ് ഉപയോഗിക്കാനും ഇതോടൊപ്പം നിഷ്കർഷിക്കുന്നു.

Share This News

Related posts

Leave a Comment