സേവനങ്ങൾക്ക് കൂടുതൽ ചാർജ്ജ് ഈടാക്കും : അൽസ്റ്റർ ബാങ്ക്

രാജ്യത്തെ വാണിജ്യ പ്രമുഖ അയിറിഷ് ബാങ്കുകളിൽ ഒന്നായ അൽസ്റ്റർ ബാങ്ക് കറൻറ് അക്കൗണ്ട് ഉപഭോക്താക്കളിൽ നിന്ന് സേവനങ്ങൾക്ക് ഇനിമുതൽ പുതിയ ചാർജ്ജ് ഈടാക്കും.

മെയിൻറ്റനസ്സ്‌ ചാർജ് 4 യൂറോയിൽ നിന്ന് 2 യൂറോയായി അൽസ്റ്റർ ബാങ്ക് അടുത്തിടെ കുറച്ചിരുന്നു. എന്നാൽ പുതിയ തീരുമാനം അനുസരിച്ച് ദൈനംദിന സേവനങ്ങളായ ഡയറക്റ്റ് ഡെബ്റ്റ്‌സ്, എ.റ്റി.എം വഴിയുള്ള പണം പിൻവലിക്കൽ, കോൺടാക്ട് ലെസ്സ് ഇടപാടുകൾ എന്നിവയിൽ ആണ് പുതിയ ചാർജ്ജ് ഈടാക്കുക.

ഈ സാഹചര്യത്തിൽ കറന്റ്‌ അക്കൗണ്ട് ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കളിൽ നിന്ന് കൂടുതൽ ചാർജ്ജ് ഈടാക്കും. നിലവിലുള്ള ചാർജ്ജുകളിൽ ഉണ്ടായ വ്യതിയാനം കറൻറ് അക്കൗണ്ട് ഉപഭോക്താക്കളെ കാര്യമായി ബാധിയ്‌ക്കും.

ബാങ്കിംഗ് സേവനങ്ങൾക്ക് ഇപ്രകാരം അമിതമായി സർവീസ് ചാർജ്ജുകൾ ഈടാക്കുക വഴി ഉപഭോക്താക്കളിൽ നിന്ന് നല്ലൊരു തുക പ്രതിമാസം ബാങ്കിലേക്ക് ലഭിയ്ക്കുമെന്നും ആയത് യൂറോപ്പ് രാജ്യങ്ങളിൽ മോർട്ടഗേജ് റേറ്റ് കൂടുതലായി നിൽക്കുന്ന ബാങ്കിൽ മേഖലേയും, കൂടുതലായി സാധാരണക്കാരായ ഉപഭോക്താക്കളെയും കാര്യമായി ബാധിയ്‌ക്കുമെന്ന് “Head of Communications at price comparison website bonkers” തലവനായ ഡാറാഗ്ഗ് കാസ്സിഡി പറഞ്ഞു.

Share This News

Related posts

Leave a Comment