സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ റാംപിലേയ്ക്ക് തെരുവ് നായ

ബോളിവുഡ് താരം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ റാംപ് ഷോയില്‍ ക്ഷണിക്കപ്പെടാത്ത ഒരു സ്പെഷ്യൽ അതിഥികൂടി എത്തിയിരുന്നു. മറ്റാരുമല്ല, ഒരു തെരുവ് നായ. പിന്നീട് മോഡലുകളെക്കാള്‍ കാണികളുടെ ശ്രദ്ധ മുഴുവൻ ഈ നായയിൽ ആയിരുന്നു.

നടൻ മല്‍ഹോത്ര റാംപിലെത്തുന്നതിന് തൊട്ടുമുമ്പാണ് നായയും ഇവിടെയത്തിയത്. ബ്ലെന്‍ഡേഴ്‌സ് പ്രൈഡ് ഫാഷന്‍ ടൂറില്‍ രോഹിത് ബാല്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളുടെ പ്രമോഷന് വേണ്ടിയാണ് സുന്ദരിമാരും സിദ്ധാര്‍ത്ഥും നടി ഡയാന പെന്റിയും എത്തിയത്. സ്റ്റേജ് മുഴുവന്‍ കണ്ടും പ്രേക്ഷകരെ തന്റെ ഫാഷൻ ഷോയും ചുറ്റിനടന്ന് കാണിച്ച് വളരെ സാവധാനത്തിലാണ് നായ പുറത്തേയ്ക്ക് പോയത്.

ഏറെ രസകരം മോഡലുകള്‍ ചുവട് വച്ച അതേ വഴിയിലൂടെയാണ് നായയും പോയതെന്നാണ്. സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ വിഡിയോ ഇപ്പോൾ. ട്രോളുകൾ വരാനിരിക്കുന്നതേയുള്ളു.

Share This News

Related posts

Leave a Comment