ശിശുസംരക്ഷണം കണ്ടെത്താൻ കഴിയാത്ത ആരോഗ്യ പ്രവർത്തകർക്ക് ശമ്പളത്തോടു കൂടിയ അവധി നൽകുമെന്ന് HSE.
കൊറോണ വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ആഴ്ച്ച അയർലണ്ടിലെ പൊതുമേഖലാ ജീവനക്കാരുടെ ജീവിത പങ്കാളികൾക്ക് അവരുടെ ജോലിയിൽ നിന്ന് വിട്ട് വീടുകളിൽത്തന്നെ കുഞ്ഞുങ്ങളെ നോക്കുന്നതിന് ശമ്പളത്തോടുകൂടിയ അവധി നൽകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ പല യൂണിയനുകളും ഇതിനെ അപലപിച്ചിരുന്നു. സിംഗിൾ പേരന്റ് ആയിട്ടുള്ളവർക്ക് ഈ ആനുകൂല്യം ലഭ്യമാക്കാനാവില്ല എന്ന് ചൂണ്ടിക്കാണിച്ചതിനെത്തുടർന്ന് ഇപ്പോൾ പ്രഖ്യാപിച്ചിരുന്ന പുതിയ ആനുകൂല്യത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ് HSE.
തങ്ങളുടെ കുഞ്ഞുങ്ങളുടെ നോക്കാൻ ക്രെഷുകളും സ്കൂളുകളും നിലവിൽ ഇല്ലാത്തതിനാൽ, ശിശുസംരക്ഷണത്തിനായി ശമ്പളത്തോടുകൂടിയ അവധി ജീവനക്കാർക്ക് നൽകുമെന്ന് ശിശുസംരക്ഷണം HSE പറഞ്ഞു.
ശിശുസംരക്ഷണ ക്രമീകരണങ്ങളെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഈ മഹാമാരിയുടെ സമയത്ത് നിർണായക ആരോഗ്യ സേവനങ്ങൾ നൽകുന്നതിന് സ്റ്റാഫുകളുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നുവെന്നാണ് എച്ച്എസ്ഇയുടെ നിലപാട്.