വ്യാജ ഫോൺ കോളുകൾ അയർലണ്ടിൽ വ്യാപകമാകുന്നു. കഴിഞ്ഞ വർഷത്തെ ടാക്സ് റിട്ടേൺ പ്രകാരം നിങ്ങൾക്ക് ഒരു നിശ്ചിത തുക ലഭിക്കുമെന്ന് പറഞ്ഞാണ് ഇവർ കബളിപ്പിക്കുന്നത്. ഇതിൽ കബളിപ്പിക്കപ്പെടാതിരിക്കാൻ സൂക്ഷിക്കുക. റവന്യു ഓഫീസിൽ നിങ്ങളെ ഒരിക്കലും ഈ ആവശ്യം പറഞ്ഞു വിളിക്കില്ല.
അയർലണ്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഒരു പ്രാദേശിക ലാൻഡ്ലൈൻ നമ്പറിൽ നിന്നാണ് വ്യാജകോൾ ലഭിച്ചിരിക്കുന്നത്. അവർ റെവന്യൂ/ ടാക്സ് ഓഫീസിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനാണെന്ന് ഭാവിക്കുന്നു. അവർ സാധാരണയായി നിങ്ങളുടെ പേരും മറ്റ് വ്യക്തിഗത വിശദാംശങ്ങളും കൃത്യമായി പറയുകയാണെങ്കിൽ ആ കോളുകൾ ശരിയാണെന്ന് നാം വിശ്വസിക്കുന്നു, പക്ഷേ യാഥാർത്ഥ്യം, അവർ വ്യാജകോളുകൾ ആണ്. നിങ്ങൾക്ക് നികുതി റീഫണ്ട് ഉണ്ടെന്ന് അവർ പറയും, അതിനാൽ നിങ്ങളുടെ കാർഡ്നമ്പറും കാർഡിനുള്ള സി.വി.വി നമ്പറും നൽകാൻ അവർ ആവശ്യപ്പെടും. ജനങ്ങളിൽ ഭൂരിഭാഗവും കാർഡ്നമ്പറുകൾ നൽകില്ലെന്ന് അവർക്ക് അറിയാം. എന്നാൽചിലകേസുകളിൽ, അവർ നിങ്ങളോട് ഒരു നികുതി റീഫണ്ട് ഉള്ളതായി പറയുന്നു, അതിനാൽ റീഫണ്ട് പ്രോസസ്സ് ചെയ്യുന്നതിന് നിങ്ങളുടെ കാർഡ് നമ്പർ ഞങ്ങൾക്ക് നൽകാം എന്നവർ അവകാശപ്പെടുന്നു. നിങ്ങൾക്ക് ചുറ്റുമുള്ള അത്തരം കൊള്ളക്കാരെക്കുറിച്ച് ബോധവാനായിരിക്കുക. വലിയ സാമ്പത്തിക തട്ടിപ്പാണ് ഇവരുടെ ലക്‌ഷ്യം. നിങ്ങളുടെ സ്വന്തം സുരക്ഷയ്ക്ക് ഒരിക്കലും അത്തരം വിശദാംശങ്ങൾ പങ്കുവയ്ക്കരുത്.
ഒരു കാര്യം കൂടി ഓർക്കുക. നിങ്ങളുടെ കാർഡ് നമ്പർ ഉപയോഗിച്ച് അതിൽ നിന്നും പണം പിൻവലിക്കാൻ മാത്രമേ സാധിക്കൂ. ഒരിക്കലും പണം നിക്ഷേപിക്കാൻ സാധിക്കില്ല.