വേറിട്ട പുതുമകളുമായി പുതിയ iMac ഐറിഷ് വിപണിയിലേക്ക്

ആപ്പിൾ പുതിയ ഫ്ലെക്സിബിൾ വർക്കിംഗ് ലോകത്തെ സ്വീകരിച്ചുകൊണ്ട് പുതിയ ഐമാക്സും അപ്‌ഡേറ്റ് ചെയ്ത ഐപാഡുകളും ഉയർന്ന നിലവാരമുള്ള ക്യാമറകൾ ഉപയോഗിച്ച് കമ്പനിയുടെ സ്വന്തം ചിപ്പുകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നു. പുതിയ ഐമാക് ഐറിഷ് വിപണിയിലെത്തുന്നത് ഒട്ടനേകം സവിഷേതകളോടെയാണ്. പുതിയ iMAC-ന്റെ സവിഷേതകൾ:-

  • 7 വ്യത്യസ്ത നിറങ്ങളിലാണ് പുതിയ iMAC എത്തുന്നത്, അതായത് മഴവില്ലിന്റെ ഏഴ് നിറങ്ങൾ എന്നപോലെ.
  • 5mm തിൻ ഡിസ്പ്ലേ
  • 24 inch ഡിസ്പ്ലേയുള്ള ആപ്പിളിന്റെ പുതിയ M1 ചിപ്പിലാണ് പുതിയ iMAC എത്തുന്നത്.
  • CPU പെർഫോമൻസും ഗ്രാഫിക്‌സും വളരെ അതിമനോഹരമായാണ് പുതിയ iMAC-ൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
  • ഉയർന്ന നിലവാരമുള്ള ഫ്രണ്ട് ഫേസിംഗ് ക്യാമറയും ആപ്പിൾ മൈക്രോഫോൺ അറേയും അപ്ഡേറ്റഡ് വേർഷനിലാണ് പുതിയ iMAC-ൽ ഉള്ളത്.
  • 1080 പിക്സെൽ ഫേസ്‌ടൈം എച്ച്ഡി ക്യാമറയും ആറ് സ്പീക്കർ സൗണ്ട് സിസ്റ്റവും ഇതിലുൾപ്പെടുത്തിയിരിക്കുന്നു.
  • ആപ്പിളിന്റെ ‘ബയോമെട്രിക് ഓതെന്റികേഷൻ സിസ്റ്റവും’ പേയ്‌മെന്റുകൾക്കായി ‘ടച്ച് ഐഡി സിസ്റ്റവും’ പുതിയ iMAC-ൻറെ മറ്റൊരു പ്രധാന സവിഷേതയാണ്.
  • €1,499 മുതലാണ് പുതിയ iMAC-ന്റെ വില ആരംഭിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കായി https://www.apple.com/ie/imac-24/ സന്ദർശിക്കുക..

Share This News

Related posts

Leave a Comment