നിലവിൽ അയർലണ്ടിൽ ഓരോ ദിവസവും 20% കൂടുതൽ വെള്ളം വീടുകൾ ഉപയോഗിക്കുന്നതിനാൽ ഐറിഷ് വാട്ടർ ആളുകളോട് വെള്ളം സംരക്ഷിക്കാൻ ആവശ്യപ്പെടുന്നു. പ്രതിദിനം ഓരോ വ്യക്തിയും 24 ലിറ്റർ വെള്ളം അധികമാണ് ഉപയോഗിക്കുന്നത്, ഫെബ്രുവരിയിലെ ഉപയോഗത്തേക്കാൾ 20% കൂടുതലാണ് ഇത്.
വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിന്, ഐറിഷ് വാട്ടർ ശുപാർശ ചെയ്യുന്ന കാര്യങ്ങൾ ഇവയാണ്:
– വീട്ടിൽ പവർവാഷറുകൾ ഉപയോഗിക്കരുത്
– പൂന്തോട്ടം നനയ്ക്കാൻ ഹോസിന് പകരം ബക്കറ്റ് ഉപയോഗിക്കുക
– ബാത്ത് ടബ്ബിൽ കിടന്നുള്ള കുളി ഉഴിവാക്കി ഷവർ ഉപയോഗിക്കുക
– ലീക്ക് ചെയ്യുന്ന ടാപ്പുകൾ റിപ്പയർ ചെയ്യുക