ചേരുവ
ഉരുളക്കിഴങ്ങ് – 4
സവാള – 4
പച്ചമുളക് – 6
കാരറ്റ് – 2
ഗ്രീന്‍പീസ് – 1 കപ്പ്
കുരുമുളക്(പൊടിക്കാത്തത്) – 1 ടി സ്പൂണ്‍
എണ്ണ – 2 ടേബിള്‍സ്പൂണ്‍
തേങ്ങാപ്പാല്‍ (രണ്ടാം പാല്‍ ) – 2 കപ്പ്
ഒന്നാം പാല്‍ – 1 കപ്പ്
കറുവാപട്ട – 2 ചെറിയ കഷണം
ഗ്രാമ്പൂ – 2
ഇഞ്ചി – ഒരു ചെറിയ കഷണം
വെളുത്തുള്ളി – 2 അല്ലി
കറിവേപ്പില – ഒരു തണ്ട്
ഉപ്പ് – പാകത്തിന്
പാചകരീതി
ഉരുളകിഴങ്ങ്, ഉള്ളി, കാരറ്റ് ഇവ ചെറിയ കഷണങ്ങള്‍ ആക്കുക .പച്ചമുളക് രണ്ടായി കീറുക. ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു എടുക്കുക.
പാന്‍ ചൂടാക്കി അതില്‍ എണ്ണ ഒഴിച്ച് പട്ട, ഗ്രാമ്പൂ, ചതച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ ഇട്ട് മൂപ്പിക്കുക .
എന്നിട്ട് സവാളയും കിഴങ്ങും ഇട്ട് വഴറ്റുക .
കുരുമുളക് ആവശ്യത്തിന് ചേര്‍ക്കുക .
എന്നിട്ട് കാരറ്റ് ചേര്‍ത്ത് വഴറ്റുക .
ശേഷം രണ്ടാം പാല്‍ ചേര്‍ത്ത് അടച്ചു വേവിക്കുക. ഗ്രീന്‍പീസ് ചേര്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ ഈ സമയം ചേര്‍ത്ത് വേവിക്കുക .
കഷണങ്ങള്‍ പരുവത്തിന് വെന്ത് കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്തിട്ട് തിളക്കാന്‍ തുടങ്ങുമ്പോള്‍ തീ അണക്കുക. കറിവേപ്പിലയും പാകത്തിന് ഉപ്പും ചേര്‍ക്കുക.
വെജി ടേബിള്‍ സ്റ്റൂ തയ്യാര്‍.