അയർലൻഡ്. വെക്സ്ഫോർഡിൽ കാസിൽബ്രിഡ്ജിന്റെ ചരിത്രത്തിൽ ആദ്യമായി (06-09-2024 മലയാളമാസം
ചിങ്ങം 21 അത്തം ദിനത്തിൽ) ഓണം ആഘോഷിച്ചു. ഉദ്ദേശം നൂറ്റിമുപ്പതോളം ആളുകൾ പങ്കെടുത്തു.
ആറുമണി വൈകിട്ട് ആരംഭിച്ചു രാത്രി പതിനൊന്നരയോടെ കൂടി അവസാനിച്ചു. ഓണത്തോടനുബന്ധിച്ച് പൂക്കളം ഒരുക്കിയും, ഓണപ്പാട്ട് പാടുകയും, ചെണ്ടമേളത്തോടുകൂടിയും മാവേലിമന്നനെ വരവേറ്റു. കുട്ടികളുടേയും, മുതി ർന്നവരുടേയും പാട്ടുകളും തിരുവാതിരയും കലാകായിക നൃത്തങ്ങളും അരങ്ങേറി. എല്ലാവരും ഒന്നിച്ചുള്ള
ഓണസദ്യയും ഉണ്ടായിരുന്നു. എല്ലാവരും പരസ്പരം ഓണാശംസകൾ കൈമാറി
പിരിഞ്ഞു.
.
Share This News