അയർലണ്ട് തങ്ങളുടെ പൈതൃകമായ ആചാരങ്ങളെയും വിശ്വാസങ്ങളെയും മാറ്റി ന്യൂ ജനറേഷൻ ആകാനുള്ള നീക്കത്തിൽ. അബോർഷൻ നടപ്പിലാക്കിയതിനു ശേഷം ഇപ്പോളിതാ വിവാഹമോചനത്തിന് നിയന്ത്രണം എളുപ്പമാക്കാനുള്ള ഒരു റെഫറണ്ടം കാബിനറ്റ് അംഗീകരിച്ചു. ഭരണഘടനാ നിയമത്തിലെ ഒരു വ്യവസ്ഥ ഒഴിവാക്കണമെന്ന് വോട്ടർമാർക്ക് ഈ റെഫറണ്ടത്തിലൂടെ ആവശ്യപ്പെടാം. നിലവിലുള്ള വിവാഹമോചന കാലാവധി വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനാണ് ഈ പുതിയ റെഫറണ്ടം.
ഇപ്പോഴത്തെ നിയമമനുസരിച്ച് വിവാഹമോചനം അനുവദിക്കുന്നതിന് മുൻപുള്ള അഞ്ചു വർഷത്തിനിടെ നാലു വർഷം ദമ്പതികൾ വേറിട്ട് ആണ് ജീവിക്കേണ്ടത്. ഇപ്പോൾ നിർബന്ധിത വേർപിരിയൽ കാലയളവിനെ രണ്ടു വർഷത്തേക്ക് ആയി കുറയ്ക്കുന്നതിനുള്ള നിർദ്ദേശം ആണ് ഈ റെഫറണ്ടം. മെയ്മാസത്തിൽ ലോക്കൽ-യൂറോപ്യൻ തിരഞ്ഞെടുപ്പുകളുടെ അതേ ദിവസം റഫറണ്ടം നടക്കുമെന്ന് കരുതുന്നു.
1995 ൽ നടന്ന റെഫറണ്ടത്തിൽ 50.28% – 49.72% എന്ന വോട്ടിനാണ് വിവാഹമോചനത്തിന് അംഗീകാരം നൽകിയത് .