37,000 ൽ പരം നഴ്സുമാർ ഇന്ന് വീണ്ടും സമരം തുടരുന്നു. മൂന്നാം ദിവസമാണ് ഇന്നത്തെ സമരം. രാവിലെ 8 മണിക്ക് തുടങ്ങുന്ന 24 മണിക്കൂർ ഇന്നെങ്കിലും ഫലവത്താകണമെന്നാണ് രോഗികൾ പോലും ഇപ്പോൾ ആഗ്രഹിക്കുന്നത്.
ഇത്രയും കോലാഹലങ്ങൾ ഉണ്ടാക്കിയിട്ടും ഒരു പിടി അയായാതെ നിൽക്കുകയാണ് ഗവണ്മെന്റ് എന്നത് ആശ്ചര്യകരം തന്നെ. ഔട്ട് പേഷ്യൻറ്, ഇൻ പേഷ്യൻറ്, ഡേ സർജറി അപ്പോയ്ന്റ്മെൻറ്, റൊട്ടീൻ കമ്മ്യൂണിറ്റി നഴ്സിംഗ് സർവിസുകൾ, ഹെൽത്ത് സെന്റർ നഴ്സിംഗ് ക്ലിനിക്കുകൾ എന്നിവയെല്ലാം ഈ സമരം മൂലം അപ്പോയ്ന്റ്മെന്റുകൾ ക്യാൻസൽ ചെയ്തിരിക്കുകയാണ്.
ഇനിയും ഫലമുണ്ടായില്ലെങ്കിൽ അടുത്ത ആഴ്ച അടുപ്പിച്ച് മൂന്ന് ദിവസം സമരം ചെയാനാണ് INMO യുടെ തീരുമാനം.