വാഹന ഇൻഷുറൻസ് പ്രീമിയം വെട്ടിക്കുറയ്ക്കാൻ കമ്പനികൾ

അയർലണ്ടിലെ ഇൻഷുറൻസ് സ്ഥാപനങ്ങൾ ഈ വർഷം മോട്ടോർ പ്രീമിയങ്ങൾ വെട്ടിക്കുറച്ചേക്കാം. ഇൻഷുറൻസ് ചെലവ് കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള ക്ലെയിമുകളിലെ മാറ്റങ്ങൾ ഈ മാസം അവസാനം പ്രാബല്യത്തിൽ വരുമെന്നാണ് അറിയുന്നത്.

ഇൻഷുറൻസ് കമ്പനികൾ ജൂലൈ മാസം ആദ്യവാരം മുതൽ മോട്ടോർ ഇൻഷുറൻസ് പ്രീമിയങ്ങൾ കുറയ്ക്കുമെന്ന് സൂചനയുണ്ട്.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വ്യക്തിഗത ഇൻഷുറൻസ് ക്ലെയിമുകളുടെ എണ്ണത്തിൽ വൻ കുറവുണ്ടായതിനാലാണ് ഈ നീക്കം. കൊറോണക്കാലത്തെ യാത്രാ വിലക്കുകൾ കാരണം ആളുകൾ വാഹന ഉപയോഗം കുറച്ചതാവാം ഇതിനൊരു കാരണം.

ഏപ്രിൽ 24ന് ശേഷം ഔദ്യോഗികമായുള്ള അറിയിപ്പ് വരുമെന്നാണ് അറിയുന്നത്.

 

Share This News

Related posts

Leave a Comment