വാട്ടർഫോർഡിൽ നോമ്പ്കാല ഒരുക്ക ഏകദിന ധ്യാനം മാർച്ച് 3 ഞായറാഴ്ച

വാട്ടർഫോർഡ്: സിറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റി (SMCC) വാട്ടർഫോർഡ് ഒരുക്കുന്ന സെഹിയോൻ യുകെ മിനിസ്ട്രിയുടെ നോമ്പ്കാല ഒരുക്ക ഏകദിന ധ്യാനം മാർച്ച് മൂന്നാം തീയതി ഞായറാഴ്ച വാട്ടർഫോർഡ് De La Salle കോളേജിൽ വെച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകമായിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ 9:30 മണിക്കു ധ്യാനം ആരംഭിക്കും, വൈകിട്ട് 5 മണിക്ക് ധ്യാനം സമാപിക്കും. വാട്ടർഫോർഡ് സിറോമലബാർ ഇടവക വികാരി Rev. Fr. സിബി അറയ്ക്കൽ എല്ലാ വിഭാഗത്തിലുള്ള വിശ്വാസികളെയും ധ്യാനത്തിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:

Louis Xavier: 0894489416

Stanly Paul: 0873261183

Jaimy Mathew:0862042390

Georgekutty:0870566531

 

Sponsored

Share This News

Related posts

Leave a Comment