നോര്‍ത്തേണ്‍ അയര്‍ലണ്ടിനും വാക്സിനേഷനില്‍ ഏറെ മുന്നേറാന്‍ കഴിഞ്ഞതായി ആരോഗ്യമന്ത്രി റോബിന് സ്വാന്. മുതിര്‍ന്ന ആളുകളില്‍ നാല്‍പ്പത് ശതമാനം ആളുകളും വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. മുതിന്ന ആളുകളില്‍ എഴുപത് ശതമാനം ആളുകള്‍ ആദ്യ ഡോസെങ്കിലും സ്വീകരിച്ചു കഴിഞ്ഞു. ഇത് കോവിഡ് പ്രതിരോധ രംഗത്ത് വലിയ നേട്ടമാണെന്നും ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
24 വയസ്സിനു മുകളിലുള്ളവര്‍ക്കായിരുന്നു ഇതുവരെ അവസരങ്ങള്‍ നല്‍കിയത്. എന്നാല്‍ 18 മുതല്‍ 24 വയസ്സ് വരെ പ്രയപരിധിയിലുള്ളവര്‍ക്ക് ഉടന്‍ തന്നെ രജിസ്ട്രേഷന് സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗവണ്മെന്റ് പ്രതീക്ഷിച്ചതിലും വേഗത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും ഇതേ രീതിയല്‍ മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാക്സിനേഷന് ഒപ്പം തന്നെ കോവിഡ് ടെസ്റ്റുകള്‍ നടത്തുകയും പോസിറ്റീവ് ആയിട്ട് കണ്ടെത്തുന്നവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി അവരോട് ക്വാറന്റീനില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുന്നുമുണ്ട്.
ഈ രണ്ടു കാര്യങ്ങള്‍ വ്യാപനം തടയാന്‍ അന്ത്യന്താപേക്ഷിതമാണെന്നും സര്‍ക്കാരിന് ജനങ്ങളുടെ പൂര്‍ണ്ണ സഹകരണം വേണമെന്നും റോബിന് സ്വാന് അഭ്യര്‍ത്ഥിച്ചു.