ഈ വർഷം തുടക്കം മുതൽ അയർലൻഡ് 5 കിലോമീറ്റർ യാത്രാപരിധി കർശനമായ നിയമത്തിന് വിധേയമായതിനെത്തുടർന്ന് ഏപ്രിലിൽ സർക്കാർ യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കിയിരുന്നു. എന്നിരുന്നാലും, മറ്റ് കൗണ്ടികളിലേക്കുള്ള യാത്ര എപ്പോൾ അനുവദിക്കുമെന്നതിനെക്കുറിച്ച് വലിയ സൂചനകളൊന്നും നൽകിയിട്ടില്ല. എന്നാൽ ഫിയന്ന ഫെയ്ൽ പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിച്ച മൈക്കിൾ മാർട്ടിൻ, Hotels, B&Bs and guesthouses, Self-catering accommodation – such as AirBnBs – Mobile homes എന്നിവ ജൂൺ മാസത്തിൽ വീണ്ടും തുറക്കുമെന്ന് വാഗ്ദാനം ചെയ്തു. ഈ പുനരാരംഭങ്ങൾ ജൂൺ 10 മുതൽ നടക്കുമെന്ന് പ്രതീക്ഷിക്കു ന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്റർ-കൗണ്ടി യാത്രയുടെ നിയന്ത്രണങ്ങൾ മാറ്റിയിട്ടുള്ള മടങ്ങിവരവ് അതിനനുസൃതമായിരിക്കാം.
ജൂൺ അവസാനത്തോടെ എല്ലാ ആഭ്യന്തര യാത്രകളും അനുവദിക്കുമെന്നാണ് ഗവണ്മെന്റ് പറയുന്നത്. അതേസമയം, ഹോസ്പിറ്റാലിറ്റി മേഖല വീണ്ടും തുറക്കുമ്പോൾ തന്നെ ഇന്റർ-കൗണ്ടി യാത്രയും അനുവദിക്കുമെന്ന് ഗ്രീൻ പാർട്ടി നേതാവ് ഇമോൺ റയാൻ പ്രതീക്ഷിക്കുന്നു. Hotels, B&Bs and guesthouses, Self-catering accommodation – such as AirBnBs – Mobile homes എന്നിവ ജൂൺ മാസത്തിൽ വീണ്ടും തുറക്കുമെന്ന് തന്നെയാണ് ലിയോ വരദ്കറും തന്റെ പ്രസ്താവനയിൽ പറയുന്നത്. ജൂൺ മാസത്തിൽ ടൂറിസം മേഖലയും തുറക്കാനുള്ള നീക്കങ്ങൾ ആലോചനയിലുണ്ട്, എന്നാൽ അതും ഒരു സ്റ്റേജ് അടിസ്ഥാനത്തിലായിരിക്കും. വാക്സിന്റെ റോൾഔട്ട് അനുസരിച്ച് രാജ്യം വീണ്ടും പഴയ തിരിച്ചുവരവിലേക്കാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. വാക്സിനേഷൻ ലഭിച്ച ആളുകൾക്ക് അയർലണ്ടിലേക്ക് മടങ്ങിയെത്തുമ്പോൾ ക്വാറന്റൈൻ ഒഴിവാക്കാൻ കഴിയുന്ന രീതിയിലുള്ള ഒരു സംവിധാനം ഗവണ്മെന്റ് അവതരിപ്പിക്കും, അങ്ങനെ അത് വലിയ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ മാസത്തിൽ അയർലൻഡിന് ഒരു തിരിച്ചുവരവ് ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.