കോവിഡ് മഹാമാരിയെ തുടര്‍ന്ന് ആളുകള്‍ കൂടുതലും വീടുകളില്‍ ഇരിക്കാന്‍ തുടങ്ങിയതോടെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിനാല്‍ ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ഗ്രാഡ മുന്നറിയിപ്പ് നല്‍കി. ലോക്ഡൗണിനെ തുര്‍ന്ന് ആളുകള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിലേയ്ക്കും മറ്റും മാറിയതോടെയാണ് തട്ടിപ്പുകാര്‍ക്ക് സുവര്‍ണ്ണാവസരമായത്.
പലപ്പോഴും ആഫ്രീക്കന്‍, ഏഷ്യന്‍ നമ്പരുകളില്‍ നിന്നും ഫോണ്‍കോള്‍ വരുകയും ഫോണെടുക്കുന്നയാളോട് ബാങ്കില്‍ നിന്നാണ് വിളിക്കുന്നതെന്നു പറയുകയും ബാങ്ക് കാര്‍ഡിന്റെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് തട്ടിപ്പു നടത്തുകയുമാണ് പതിവ്. ഇത് കൂടാതെ ഫോണ്‍കോള്‍ വരുകയും എടുത്തു കഴിയുമ്പോള്‍ ഫോണ്‍ കട്ടാവുകയും ചെയ്യുന്നു. സ്വാഭാവികമായും തിരിച്ചു വിളിക്കാന്‍ ശ്രമിക്കുമ്പോള്‍ പണം നഷ്ടമാവുന്ന കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആമസോണ്‍ അടക്കമുള്ള ഷോപ്പിംഗ് സൈറ്റുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നത് മനസ്സിലാക്കുന്ന തട്ടിപ്പുകാര്‍ പെട്ടന്നുള്ള ഡെലിവറിക്കായി പണമടയ്ക്കാന്‍ പറഞ്ഞ് മറ്റൊരു ലിങ്ക് അയച്ചു തരികയും ഇതില്‍ പണമടയ്ക്കുന്നവര്‍ വഞ്ചിതരാവുകയും ചെയ്യും.
പോലീസില്‍ നിന്നാണെന്നു പറഞ്ഞു വരുന്ന ഈ മെയിലുകളും കുറവല്ല. മദ്യപിച്ച് വാഹനമോടിച്ചതിന്റെ പോരിലോ . ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചതിന്റെ പേരിലോ താങ്കളുടെ പേരില്‍ കേസുണ്ടെന്നും പണമടച്ച് കേസില്‍ നിന്നൊഴിവാകണമെന്നുമാണ് മെയിലില്‍ പറയുന്നത്. ഇത്തരം മെയിലുകളോട് പ്രതികരിക്കരുതെന്നും പോലീസ് പറയുന്നു.
ആരോഗ്യ വകുപ്പിന്റെ കപ്യൂട്ടറുകളില്‍ നടന്ന സൈബര്‍ ആക്രമണത്തില്‍ തട്ടിയെടുക്കപ്പെട്ട വ്യക്തിപരമായ വിവിരങ്ങള്‍ ഉപയോഗിച്ചുള്ള തട്ടിപ്പിനും സാധ്യതയുണ്ടെന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് പറയുന്നു. 2020 ല്‍ മാത്രം 640,000 യൂറോയുടെ ഓണ്‍ലൈന്‍ തട്ടിപ്പു കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്നും 53000 യൂറോ തട്ടിയെടുത്ത കേസുകള്‍ പോലും ഉണ്ടെന്നുമാണ് പോലീസ് പറയുന്നത്. ഇതിനാല്‍ പണം നഷ്ടമാകാതിരിക്കാനുള്ള ജാഗ്രത കാട്ടണമെന്ന മുന്നറിയിപ്പും പോലീസ് നല്‍കുന്നു.