ലോകമെപാടുമുള്ള എല്ലാ ക്രൈസ്തവർക്കും ഈസ്റ്റർ മംഗളങ്ങൾ.
ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി ബ്ലാക്‌റോക്കിൽ വിശുദ്ധ കുർബാന രാജേഷച്ഛന്റെ കാർമികത്വത്തിൽ വിശ്വാസികൾ ഒന്നായി പങ്കെടുത്തു. ദുഃഖ ശെനിയാഴ്ച രാത്രി 11 മണിക്കായിരുന്നു ഈസ്റ്റർ വിശുദ്ധ കുർബാന ആരംഭിച്ചത് . ലോക രക്ഷകനായ ഈശോയുടെ ഉയർപ്പു തിരുന്നാള് ആഘോഷത്തിന്റെ ഭാഗമായി വിശ്വാസികൾ എല്ലാരും ഒന്ന് ചേർന്ന് തിരികൾ കൊളുത്തി ഉത്ഥിതനായ ഈശോയെ വരവേറ്റു. ഭക്തി നിർഭരമായ രാജേഷച്ഛന്റെ കാർമ്മികത്തിലുള്ള വിശുദ്ധ കുർബാനയിൽ പങ്കെടുത്ത എല്ലാ ദൈവ വിശ്വാസികൾക്കും ഒരു അനുഭവമായിരുന്നു ലോക രക്ഷകന്റെ ഉയർപ്പു തിരുന്നാൾ.
” രാജേഷച്ഛന്റെ പ്രാസംഗിക നൈപുണ്യം വിശ്വാസികളെ ഒരുപോലെ ചിന്തിപ്പിക്കുകയും അതുപോലെ തന്നെ ജീവിതത്തിന്റെ പല മേഖലകളിൽ ഉള്ള പ്രതിസന്ധികളിൽ നിന്ന് എങ്ങനെ തരണം ചെയ്തു ഉയർത്തു വരണമെന്നും ഉദ്ബോധിപ്പിക്കുകയും ചെയ്തു”. വിശുദ്ധ കുർബാനയ്ക്കു ശേഷം മാതൃവേദിയുടെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കുമായി ഗിഫ്ട് റാഫിൾ സങ്കടിപ്പിക്കുകയും അതിനുശേഷം ഈസ്റ്റർ കേക്ക് മുറിച്ചു എല്ലവർക്കും വിതരണം ചെയ്തു. ആ സ്നേഹ കുട്ടായ്മയോട് കുടി എല്ലാവരും പരസ്പരം ഈസ്റ്റർ ആശംസകൾ അർപ്പിച്ചു വീടുകളിലേക്ക് യാത്രയായി.