ലൈവ് സ്ട്രീമിങ് നിർത്താൻ ഫേസ്ബുക്ക്

സുരക്ഷ കൂട്ടാൻ വാട്ട്സാപ്പും ഫേസ്ബുക്കും മുൻപോട്ട്. വാട്ട്സാപ്പ് വോയ്‌സ് കോളുകളിലൂടെ മൊബൈൽ ഫോണുകളിൽ വൈറസ് പരത്തുന്നതായി റിപ്പോർട്ടുകളും മുന്നറിയിപ്പുകളും വന്നതിന്റെ തൊട്ടു പുറകെ ഇപ്പോൾ പുതിയ സെക്യൂരിറ്റി നടപടിയുമായി ഫേസ്ബുക്ക് മുൻപോട്ട് വന്നിരിക്കുന്നു.

അക്രമം കാണിക്കുന്ന ലൈവ് വീഡിയോ സ്ട്രീമിങ് നിർത്തലാക്കാനാണ് ഫേസ്ബുക്ക് ശ്രമിക്കുന്നത്. ന്യൂസീലാൻഡിൽ ഈയിടെ നടന്ന ഭീകരാക്രമണ ദൃശ്യങ്ങൾ പോലുള്ള വിഡിയോകൾ ലൈവ് സ്ട്രീമിങ് ചെയ്തവരുടെ അക്കൗണ്ടുകളിൽ നിന്നും ലൈവ് സ്ട്രീം ചെയ്യാനുള്ള ഫീച്ചർ എടുത്തു കളയും. ഇത് ആദ്യഘട്ട നടപടിയാണ്. എന്നാൽ ഫലപ്രദമായില്ലെങ്കിൽ, ഭാവിയിൽ പേർസണൽ അക്കൗണ്ട് ഹോൾഡേഴ്സിന് ലൈവ് സ്ട്രീമിങ് ചെയ്യാനുള്ള ഫീച്ചർ മുഴുവനായി എടുത്തുമാറ്റാനുള്ള നടപടിയും ഫേസ്ബുക്ക് ആലോചിക്കുന്നുണ്ടെന്നറിയുന്നു. ഫേസ്ബുക്ക് പേജുകൾക്കു മാത്രമായി ഈയൊരു ഫീച്ചർ മാറ്റാനും സാധ്യതയുണ്ട്.

അയർലണ്ടിലും വാട്ട്സാപ്പ് വോയ്‌സ് കോളുകളിലൂടെ മൊബൈൽ ഫോണുകളിൽ വൈറസ് പരത്തുന്നതായി റിപ്പോർട്ടുകളും മുന്നറിയിപ്പുകളും വന്നിരുന്നു. പഴയ വാട്ട്സാപ്പ് വേർഷൻ ആണ് നിങ്ങളുടെ ഫോണിൽ ഉള്ളതെങ്കിൽ ഉടനെ തന്നെ ഏറ്റവും പുതിയ വേര്ഷനിലേയ്ക്ക് അപ്ഡേറ്റ് ചെയ്യുകയാണ് ഇതിനുള്ള മാർഗം.

വാട്ട്സാപ്പ് മാത്രമല്ല മൊബൈൽ ഫോണുകളിലും ടാബ്ലെറ്റുകളിലും ഉള്ള എല്ലാ ആപ്പ്ളിക്കേഷനുകളും എപ്പോഴും അപ്ഡേറ്റ് ചെയ്ത് ലേറ്റസ്റ്റ് വേർഷൻ ഉപയോഗിക്കുന്നത് സുരക്ഷ വർധിപ്പിക്കും.

Share This News

Related posts

Leave a Comment