ലേർണർ പെർമിറ്റ് കരസ്ഥമാക്കി ഫുൾ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സ് ആവാത്തവരും ഫുൾ ഡ്രൈവിംഗ് ടെസ്റ്റിന് ശ്രമിക്കുകപോലും ചെയ്യാതെ ലേർണർ പെർമിറ്റ് ഉപയോഗിച്ച് മാത്രം വാഹനം ഓടിക്കുന്നവർ ധാരാളം അയർലണ്ടിൽ ഉണ്ട്. ലേർണർ പെർമിറ്റിന് രണ്ടു വർഷത്തെ കാലാവധിയാണുള്ളത്. ആ രണ്ടു വർഷം കഴിയുമ്പോൾ അത് വീണ്ടും അടുത്ത രണ്ടു വർഷത്തേക്ക് കൂടി പുതുക്കി ഉപയോഗിക്കുകയാണ് ഇത്തരക്കാർ ചെയ്തുവരുന്നത്. എന്നാൽ ഇതിനൊരു അറുതി കൊണ്ടുവരാൻ ശ്രമിക്കുകയാണ് RSA ഇപ്പോൾ.
1984 നും 2016 നും ഇടയിൽ 125,000 പേർ ലേർണർ പെർമിറ്റ് എടുത്തശേഷം ഒരുതവണ പോലും ഡ്രൈവിംഗ് ടെസ്റ്റിന് അപ്പിയർ ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട് പറയുന്നു.
2010 നു മുൻപ് ഫുൾ ഡ്രൈവിംഗ് ലൈസൻസ് ഹോൾഡർ കൂടെ ഇല്ലാതെ ലേർണർ പെർമിറ്റ് പുതുക്കിയശേഷം വാഹനം ഒറ്റയ്ക്ക് ഓടിക്കാൻ നിയമം അനുവദിച്ചിരുന്നു. എന്നാൽ 2010 നു ശേഷം ആ നിയമം മാറ്റിയിരുന്നു. നിലവിൽ ലേർണർ പെർമിറ്റ് പുതുക്കിയശേഷവും ഫുൾ ഡ്രൈവിംഗ് ലൈസൻസ് ഹോൾഡർ കൂടെ ഉണ്ടെങ്കിൽ മാത്രമേ വാഹനം ഓടിക്കാൻ പറ്റൂ.
ഡ്രൈവിങ്ങിന് ടെസ്റ്റ് തീയതി ലഭിക്കുന്നില്ല എന്ന എസ്ക്യൂസ് ഇനി പറയാനാവില്ല. നിലവിൽ അയർലണ്ടിലെ ആവറേജ് വെയ്റ്റിംഗ് ടൈം 8 ആഴ്ചയാണ്. എന്നാൽ ചുരുക്കം ചില സെന്ററുകളിൽ ഇത് 4 – 5 ആഴ്ച്ച് മാത്രമാണ് താനും.
ഇൻഷുറൻസ് തുക കൂടുതൽ ആണെന്ന് പൊതുജനം പരാതി പറയുമ്പോഴും ഫുൾ ഡ്രൈവിംഗ് ലൈസൻസ് എടുത്താൽ ഇൻഷുറൻസ് തുക കുറയുമെന്നും RSA ഒരു പോംവഴിയായി ചൂണ്ടിക്കാട്ടുന്നുണ്ട്.
നിലവിലെ ലേർണർ പെർമിറ്റ് പുതുക്കുന്നതിനുള്ള ഫീസ് 35 യൂറോയാണ്. എന്നാൽ ഇനി നാലാമത്തെ പ്രാവശ്യം മുതൽ ലേർണർ പെർമിറ്റ് പുറത്തുക്കുന്നവർക്ക് ഫീസ് 50 യൂറോയാക്കി കൂട്ടാനും ആലോചനയുണ്ട്.