ഡബ്ലിൻ: ഇന്നലെ രാവിലെ പത്തുമണിക്ക് ഡബ്ലിനിലെ താലയിൽ ലുഅസ് ട്രാം ഇടിച്ച് 73 കാരി മരിച്ചു. പട്രീഷ്യ ക്വിൻ എന്ന 73കാരി അഞ്ചു മക്കളുടെ അമ്മയാണ്.
കുക്ക്സ്റ്റൗണിനും താല ഹോസ്പിറ്റൽ സ്റ്റോപ്പിനും ഇടയിൽ വച്ചാണ് അപകടം നടന്നത്. പട്രീഷ്യ ട്രാക്ക് മുറിച്ചു കടക്കാൻ ശ്രമിക്കുമ്പോൾ ട്രാം വന്നിടിക്കുകയായിരുന്നു. ഉടൻ തന്നെ എമർജൻസി ആംബുലൻസ് സെർവിസിനെ വിളിച്ചെങ്കിലും സംഭവ സ്ഥലത്തു തന്നെ പട്രീഷ്യ മരിച്ചിരുന്നു.
ഗാർഡ അവരുടെ നടപടിക്രമങ്ങൾ തീർക്കുന്നതുവരെ ലുഅസ് ഗതാഗതം നിർത്തിവയ്ക്കേണ്ടി വന്നു.
ബെൽറാഡ് ഹൈറ്റ്സ് എസ്റ്റേറ്റിനു അടുത്ത് താമസിച്ചിരുന്ന പട്രീഷ്യ ക്വിൻ സമൂഹത്തിൽ അറിയപ്പെട്ടിരുന്ന ഒരാളായിരുന്നു. ദിവസവും രാവിലെ ഓടാൻ പോകുമ്പോൾ വഴിയിൽ കാണുന്ന പരിചയക്കാരോട് നല്ല ബന്ധം പുലർത്തിയിരുന്നു. കൂടാതെ ദേവാലയത്തിന്റെ ആവശ്യങ്ങൾക്കായി പണപ്പിരിവും മറ്റു സഹായങ്ങളും നടത്തിയിരുന്നു നല്ല ഒരു സ്ത്രീയായിരുന്നു ഇവരെന്നാണ് നാട്ടുകാർ പറയുന്നത്.