ലിമെറിക്ക് സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയിലെ വലിയ പെരുന്നാൾ

ലിമെറിക്ക്:        മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ അയർലണ്ടിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള പ്രധമദേവാലയമായ ലിമെറിക്ക് സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയുടെ ഒൻപതാമത് വലിയപെരുന്നാൾ മെയ് മാസം ആറ്, ഏഴ് തീയതികളിൽ പൂർവാധികം ഭംഗിയായി ആഘോഷിക്കുന്നതാണ്. ലിമെറിക്കിലെ സെൻറ് ഒളിവർപ്ലങ്കറ്റ് ദേവാലയത്തിൽ വെച്ചാണ് പെരുന്നാൾ ശുശ്രുഷകൾ നടത്തപ്പെടുന്നത്.

മെയ് മാസം ആറാം തീയതി ആറ്മണിക്ക് സന്ധ്യാ നമസ്കാരവും, പ്രസംഗവും, പ്രദിക്ഷിണവും, ആശീർവാദവും ഉണ്ടായിരിക്കുന്നതാണ്. മെയ് ഏഴാം തിയതി  ശനിയാഴ്ച 1:30ന്  നമസ്കാവും  തുടർന്ന്  വിശുദ്ധകുർബാനയും, പ്രസംഗവും, പ്രദിക്ഷിണവും, ആശീർവാദവും, നേർച്ചവിളമ്പും ഉണ്ടായിരിക്കും. സൺ‌ഡേസ്കൂൾ കുട്ടികളുടെ കലാപരിപാടികളും, സംഗീതാർച്ചനയും ക്രമീകരിക്കപ്പെടുന്നതാണ്.

 അയർലണ്ടിലെ ഓർത്തഡോക്സ്‌ സഭയുടെ വൈദീകരായ ഫാ.ജോർജ് തങ്കച്ചൻ, ഫാ.ബിജു മാത്യു, ഫാ. അനീഷ് ജോൺ എന്നിവർ പെരുന്നാൾ ശുശ്രുഷകളിൽ സംബന്ധിച്ചു നേതൃത്വും നൽകുന്നതാണ്. വലിയ പെരുന്നാളിൻറ നടപ്പിനായി വികാരി ഫാ നൈനാൻ കുര്യാക്കോസ്, ട്രസ്റ്റി റ്റിജു ജോസഫ്, സെക്രട്ടറി വിമൽ മാത്യു മാനേജിങ് കമ്മിറ്റിഅംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും അയർലണ്ടിലുള്ള വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികളെയും ഹാർദ്ദമായി സ്വഹതം ചെയുന്നു.

എല്ലാവരും നേർച്ചകാഴ്കളുമായി പെരുന്നാളിൽ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കണമെന്ന് കർതൃനാമത്തിൽ എല്ലാവരെയും ഓർമിപ്പിക്കുന്നു.

വികാരി ഫാ നൈനാൻ കുര്യാക്കോസ്

 0877516463

.

Share This News

Related posts

Leave a Comment