റെയിൽവേ സ്റ്റേഷനുകളിലെ നീല വെളിച്ചത്തിൻറെ രഹസ്യം

ജപ്പാനിലെ മിക്കവാറും റെയിൽവേ സ്റ്റേഷനുകളിൽ നീല നിറത്തിലുള്ള വെളിച്ചമാണ് കുറേ കാലങ്ങളായി കണ്ടുവരുന്നത്. ഇതിൻറെ പിന്നിൽ ഒരു രഹസ്യമുണ്ട്. ഒരു സൈക്കോളജികൾ മൂവ് ആണിത്.
2013ൽ ആണ്‌ ഈ പഠനത്തിൻറെ പൂർണ്ണരൂപം പുറത്തു വന്നത്. നീല വെളിച്ചം ആത്മഹത്യാ പ്രവണത കുറയ്ക്കുമെന്നാണ് ഗവേഷകർ പറയുന്നത്.

ഗവേഷണം വിജയകരമാണ് എന്ന് തിരിച്ചറിഞ്ഞ റയിൽവേ കൂടുതൽ സ്റ്റേഷനുകൾ നീലമയമാക്കി. തുടർന്നുള്ള റിപോർട്ടുകൾ പ്രകാരം റെയിൽവേ പ്ലാറ്റ് ഫോമുകളിലെ ആത്മഹത്യയുടെ എണ്ണം 84 ശതമാനം കുറഞ്ഞു. ജപ്പാൻറെ ഈ നീക്കം പിന്നീട് പല രാജ്യങ്ങളും കണ്ടു പഠിച്ച് ഇപ്പോൾ മിക്കവാറും റെയിൽവേ സ്റ്റേഷനുകൾ നിലയിൽ കുളിച്ചുകൊണ്ടിരിക്കുന്നു. 2017 ലെ മറ്റൊരു പഠനവും മാനസിക പിരിമുറുക്കം ഉള്ളവർക്ക് നീല വെളിച്ചമുള്ള മുറി ആശ്വാസം നൽകുന്നെന്നു വ്യക്തമാക്കുന്നു.

Share This News

Related posts

Leave a Comment