അയർലണ്ടിൽ ഇന്നലെ സംശയങ്ങൾക്ക് വഴിതെളിച്ച INIS വെബ്സൈറ്റിലെ ഒരു പോസ്റ്റ് പലരെയും അങ്കലാപ്പിലാക്കിയിരുന്നു. പ്രത്യേകിച്ചും, നാട്ടിൽ പോകുവാൻ ഒരുങ്ങിയിരിക്കുന്നവരെ.
സംശയങ്ങൾക്ക് കാരണമായത് ഇന്നലെ (11 ഏപ്രിൽ) INIS വെബ്‌സൈറ്റിൽ വന്ന ഒരു പോസ്റ്റ് ആണ്. അതിൽ മുതിർന്നവർക്ക് റീഎൻട്രി വിസ ഇനി മുതൽ വേണ്ട എന്ന് വ്യക്തമാക്കുന്ന പുതിയ നിയമത്തെപറ്റിയാണ് പറഞ്ഞിരുന്നത്. എന്നാൽ, പുതിയ നിയമം 2019ൽ പ്രാബല്യത്തിൽ വരും എന്ന് പരാമർശിച്ചതല്ലാതെ കൃത്യമായി എന്ന് മുതൽ എന്ന് വ്യക്തമാക്കിയിരുന്നുമില്ല.
എന്നാൽ, ഐറിഷ് പ്രവാസികളെ കൂടുതൽ കൺഫ്യൂഷൻ അടിപ്പിച്ചത് ഇതൊന്നുമല്ല. രാവിലെ വെബ്‌സൈറ്റിൽ വന്ന ന്യൂസ് സോഷ്യൽ മീഡിയയിലൂടെ ധാരാളം പേർ ഷെയർ ചെയ്യുകയും വായിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം അതേ ലിങ്കിൽ കയറി നോക്കിയപ്പോൾ ആ ന്യൂസ് അവിടെയൊട്ട് കാണാനുമില്ലായിരുന്നു. INIS ആ ന്യൂസ് അവരുടെ വെബ്‌സൈറ്റിൽ നിന്നും എടുത്ത് മാറ്റിയിരുന്നു. ഇതാണ് കൂടുതൽ കൺഫ്യൂഷൻ സൃഷ്ടിച്ചത്.
എന്നാൽ രാവിലെ വന്ന ന്യൂസിന്റെ സ്ക്രീൻഷോട്ട് പലരുടെയും പക്കൽ ഉണ്ട്. അതിന്റെ അവസാനത്തെ വാക്യത്തിന് ശേഷം ഒരു കാര്യം കൂടി ബ്രാക്കറ്റിനുള്ളിൽ എഴുതിയിരുന്നത് ശ്രദ്ധിച്ചാൽ കാര്യം മനസിലാവും. ആ മെസ്സേജ് ഇതായിരുന്നു: “(Additional text to be added)”. അതായത് ഈ ന്യൂസ് എഴുതിക്കൊണ്ടിരുന്ന ഓഫീസർ ഈ പുതിയ നിയമത്തിന്റ പൂർണ്ണ വിവരം അതുവരെ എഴുതി തീർന്നിരുന്നില്ല. കൂടുതൽ കാര്യങ്ങൾ ഇനിയും എഴുതേണ്ടിയിരുന്നു. എന്തോ ഹ്യൂമൻ അല്ലെങ്കിൽ ടെക്നിക്കൽ പിഴവുകൊണ്ട് ആ ന്യൂസ് പബ്ലിഷ് ചെയ്യപ്പെട്ടതായിരുന്നു.
പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതുവരെ നാട്ടിൽ പോകാൻ തയാറാകുന്നവർ നിലവിലുള്ളതുപോലെ റീഎൻട്രി വിസ എടുത്തുമാത്രം പോവുക.
എന്നിരുന്നാലും, ഇതിന്റെ പൂർണ്ണ വിവരങ്ങൾ അടങ്ങിയ നിയമമാറ്റവും മറ്റും ഉടനെത്തന്നെ INIS പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ സംശയങ്ങൾക്കുള്ള മറുപടിയാണ് ഈ വീഡിയോ… കാണുക.
https://www.youtube.com/watch?v=XaowhsYxG6o