യൂറോപ്യന്‍ നിലവാരത്തിലുള്ള സീനിയര്‍ സിറ്റസണ്‍സ് വില്ലേജ് – ആബേല്‍സ് ഗാര്‍ഡന്‍ തൊടുപുഴയില്‍ ഒരുങ്ങുന്നു

കേരളത്തിലുള്ളവരുടെയും വിദേശത്തു നിന്നു മടങ്ങിയെത്തുന്ന പ്രവാസികളുടെയും റിട്ടയര്‍മെന്റ് ലൈഫ് ആസ്വാദ്യകരമാക്കാന്‍ യൂറോപ്യന്‍ നിലവാരത്തിലുള്ള സീനിയര്‍ സിറ്റസണ്‍സ് വില്ലേജ് – ആബേല്‍സ് ഗാര്‍ഡന്‍ തൊടുപുഴയില്‍ ഒരുങ്ങുന്നു. അയര്‍ലന്‍ഡില്‍ നിന്നുള്ള ഒരു കൂട്ടം സംരംഭകരാണ് ഈ ഉദ്യമത്തിന് പിന്നില്‍. 55 വയസ് പിന്നിട്ട ആര്‍ക്കും ആബേല്‍സ് ഗാര്‍ഡനില്‍ പങ്കാളികളാകാം. പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഹരിതാഭമായ അന്തരീക്ഷത്തില്‍ ആഡംബരത്തിന്റെയും കരുതലിന്റെയും സുരക്ഷിതത്വത്തിന്റെയും അവസാന വാക്കായിരിക്കും ആബേല്‍സ് ഗാര്‍ഡന്‍.

പരമ്പരാഗത റിട്ടയര്‍മെന്റ് ഹോമുകളുടെ വിരസത ഒഴിവാക്കി തീം പാര്‍ക്കിന് സമാനമായ ലിവിംഗ് സ്‌പേസ് ഒരുക്കാനാണ് പ്രമോട്ടര്‍മാരുടെ ലക്ഷ്യം. അഞ്ച് സെന്റില്‍ 1065 ചതുരശ്ര അടിയുള്ള സിംഗിള്‍ സ്റ്റോറി വില്ലകളും 495 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഇരുപത് സ്റ്റുഡിയോ യൂണിറ്റുകളുമാണ് ആബേല്‍സ് ഗാര്‍ഡന്റെ ഒന്നാംഘട്ടത്തിലുള്ളത്. വ്യക്തികള്‍ക്ക് നേരിട്ടും മാതാപിതാക്കള്‍ക്ക് വേണ്ടി മക്കള്‍ക്കും ആബേല്‍സ് ഗാര്‍ഡന്‍നില്‍ നിക്ഷേപം നടത്താം. തികച്ചും ശാന്തമായ ഗാര്‍ഹിക അന്തരീക്ഷത്തില്‍ എല്ലാ അത്യാധുനിക സൗകര്യങ്ങളും ഇവിടെയുണ്ട്. പരിസ്ഥിതി സൗഹാര്‍ദമായ നിര്‍മാണ രീതിയിലാണ് ആബേല്‍സ് ഗാര്‍ഡന്റെ ഡിസൈന്‍.

എമര്‍ജന്‍സി അലേര്‍ട്ട് സിസ്റ്റം, 24 മണിക്കൂറും സെക്യൂരിറ്റി, സ്റ്റാഫ് അസിസ്റ്റന്‍സ്, ഹൗസ്‌കീപ്പിംഗ് ആന്‍ഡ് ലിനന്‍ സര്‍വീസ്, കമ്മ്യൂണിറ്റി ലോണ്ടറി സര്‍വീസ്, ഗെയിം റൂം, മീഡിയ റൂം, ലൈബ്രറി, മെഡിറ്റേഷന്‍ കേന്ദ്രം, മൂവി തീയേറ്റര്‍, സ്വിമ്മിംഗ് പൂള്‍, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ക്ലബ് ഹൗസ്, ഓപ്പണ്‍ എയര്‍ തീയേറ്റര്‍ തുടങ്ങിയ പൊതു സൗകര്യങ്ങളും ഇവിടെയുണ്ട്. താമസക്കാരുടെ ഫിറ്റനസ്, സോഷ്യല്‍, കള്‍ച്ചറല്‍ പരിപാടികള്‍ക്കുള്ള അവസരങ്ങളും ആബേല്‍സ് ഗാര്‍ഡനിലുണ്ടാകും.

ഔട്ട് ഡോര്‍ ഗ്രില്‍, ഔട്ട്‌ഡോര്‍ ഡൈനിംഗ് സൗകര്യങ്ങളും സസ്യാഹാരികള്‍ക്ക് അനുയോജ്യമായ മെനു ഓപ്ഷനുകളും ആബേല്‍സ് ഗാര്‍ഡന്‍സിന്റെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. താമസക്കാര്‍ക്കുള്ള ഭക്ഷണം നാല് നേരവും കോമണ്‍ ഡൈനിംഗ് ഏരിയയില്‍ ലഭ്യമാകും. എന്നാല്‍ ആഹാരം തനിയെ പാചകം ചെയ്യണമെന്നുള്ളവര്‍ക്ക് അതിനും കഴിയും. കൂടാതെ ആബേല്‍സ് ഗാര്‍ഡന്‍സിലെ താമസക്കാരുടെ ആരോഗ്യ പരിചരണത്തിനായി ക്വാളിഫൈഡ് നേഴ്‌സുമാരും ഡോക്ടര്‍ ഓണ്‍ കോള്‍ സേവനവും ലഭ്യമാണ്.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍, ഷോപ്പിംഗ് മാളുകള്‍, ആരാധനാലയങ്ങള്‍, ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍ തുടങ്ങിയവയിലേക്കുള്ള കുറഞ്ഞ ദൂരമാണ് ആബേല്‍സ് ഗാര്‍ഡന്റെ ഏറ്റവും വലിയ സവിശേഷത.

നഗരത്തിന്റെ ബഹളങ്ങളില്ലാതെ എന്നാല്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങളും കൈയെത്തും ദൂരത്ത് ലഭ്യമാക്കി അനുദിന ജീവിതത്തിലെ മാനസിക സംഘര്‍ഷങ്ങളെ പരമാവധി ലഘൂകരിക്കും വിധം തൊടുപുഴ കരിമണ്ണൂരിലാണ് ആബേല്‍സ് ഗാര്‍ഡന്‍.. പ്രകൃതിയെ അടുത്തറിഞ്ഞും ആവോളം ശുദ്ധവായു ശ്വസിച്ച് നടക്കാനും വ്യായാമത്തിനും വിശാലമായ റെസിഡന്റ് ഗാര്‍ഡനും നടപ്പാതകളും ഒരുക്കിയിട്ടുണ്ട്. ചൂണ്ടയിട്ട് മീന്‍പിടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനും സാധിക്കും. എട്ട് ഏക്കറിലേറെ വിസ്തൃതിയുള്ള പുരയിടത്തില്‍ നാല് ഏക്കറും പരിസ്ഥിതി സൗഹാര്‍ദ്ദമാക്കാനാണ് നീക്കിവെച്ചിട്ടുള്ളത്.അതിഥികൾക്ക് താമസിക്കുവാൻ ആധുനിക രീതിയിലുള്ള സർവീസ് അപ്പാർട്മെന്റുകളും അബെൽസ് ഗാർഡനിൽ ഒരുക്കുന്നുണ്ട് .

Please contact:

Josemon Francis:+353 894019465

Dinil Peter:+353 879016035

Innocent Kuzhippillil:+353 877850505

Soji Thomas:+919447072844

ഇമെയില്‍ : info@abelsgarden.in

വെബ്‌സൈറ്റ് : www.abelsgarden.in

.

umbrella

Share This News

Related posts

Leave a Comment