യൂറോപ്പില്‍ ഫൈസര്‍ വാക്‌സിന്‍ കുട്ടികളിലേയ്ക്കും

യൂറോപ്പില്‍ ഫൈസര്‍ വാക്‌സിന്‍ ഇനി മുതല്‍ 12-15 പ്രായപരിധിയിലുള്ള കുട്ടികള്‍ക്കും നല്‍കാമെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ ശുപാര്‍ശ. ഏറെ നാളായി നടത്തിവന്ന പഠനത്തിനു ശേഷമാണ് ഏജന്‍സിയുടെ ശുപാര്‍ശ. എന്നാല്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നത് ഓരോ രാജ്യങ്ങളുമായിരിക്കും. ഇപ്പോള്‍ എല്ലാ രാജ്യങ്ങളും തന്നെ മുതിര്‍ന്ന പൗരന്‍മാരെയാണ് വാക്‌സിനേഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതു കഴിയുന്ന മുറയ്ക്കായിരിക്കും കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന കാര്യം പരിഗണിക്കുക.

നേരത്തെ അമേരിക്ക , കാനഡ എന്നീ രാജ്യങ്ങളിലും ഈ പ്രായപരിധിയിലവുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അനുമതിയായിരുന്നു. അമേരിക്കയില്‍ 2000 ത്തിലധികം കൗമാരക്കാരില്‍ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് യൂറോപ്യന്‍ മെഡിസിന്‍സ്് ഏജന്‍സിയും ഈ തീരുമാനത്തിലെത്തിയത്. പരീക്ഷണം സുരക്ഷിതവും വിജയകരവുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇനി കൂടുതല്‍ രാജ്യങ്ങളില്‍ വാക്‌സിന്‍ കുട്ടികള്‍ക്കും നല്‍കാമോ എന്ന കാര്യത്തില്‍ പഠനങ്ങള്‍ നടക്കുന്നുണ്ട്.

കോവിഡിനെതിരെയുള്ള വാക്‌സിനുകളില്‍ കൂടുതലും മുതിര്‍ന്നവര്‍ക്കാണ് അംഗീകരിച്ചിരിക്കുന്നത്. കോവിഡ് ഗുരുതരമാകുന്നതും മുതിര്‍ന്നവരിലാണ്. എന്നാല്‍ കുട്ടികളെ കോവിഡ് വൈറസ് ബാധിക്കുന്നുണ്ടെന്നും എന്നാല്‍ ഇവരില്‍ കൂടുതല്‍ ലക്ഷണങ്ങള്‍ കാണിക്കുന്നില്ലെങ്കിലും കൂട്ടികളിലൂടെ വ്യാപനം നടക്കുന്നുണ്ടെന്നുമാണ് വിദഗ്ദര്‍ പറയുന്നത്.

Share This News

Related posts

Leave a Comment