മൽസ്യ തൊഴിലാളികൾക്കും അയർലണ്ടിൽ അവസരം

കേരളത്തിലെ പ്രളയത്തിൽ രക്ഷകരായ മൽസ്യ ബന്ധന തൊഴിലാളികൾക്ക് സന്തോഷിക്കാൻ ഒരു വാർത്ത. അയർലണ്ടിലേക്ക് കുടിയേറാം.

യൂറോപ്യൻ ഇക്കണോമിക് ഏരിയയ്ക്ക് പുറത്തുനിന്നുമുള്ള മൽസ്യ തൊഴിലാളികൾക്ക് സന്തോഷ വാർത്ത. ഒരു പക്ഷെ ആർക്കും തന്നെ അറിയാൻ പാടില്ലാത്ത ഒരു പ്രൊഫെഷണൽ തൊഴിലവസരമാണിത്. നമ്മുടെ നാട്ടിൽ നിന്നുള്ള മൽസ്യബന്ധന തൊഴിലാളികൾക്ക് അപേക്ഷിക്കാവുന്ന നല്ല ശമ്പളം ലഭിക്കുന്ന ഒരു ജോലി.

 

https://youtu.be/tBpEJlu890I

2016 ഫെബ്രുവരി 15 മുതൽ നിലവിലുണ്ടായിരുന്ന തൊഴിലവസരമാണിത്. എന്നാൽ വിദ്യാഭ്യാസ കുറവുകൊണ്ടോ ഭാഷാപരിജ്ഞാന കുറവുകൊണ്ടോ ഇവരെ ചൂഷണം ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്ന് അന്താരാഷ്ട്ര ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷനും അയർലണ്ടിലെ വിവിധ സർക്കാർ വകുപ്പുകളും ചേർന്ന് 2019 ഏപ്രിൽ 30ന് ഒരു പുതിയ ധാരണയിൽ എത്തി.

താഴെ പറയുന്ന സർക്കാർ വകുപ്പുകൾ ചേർന്നാണ് പുതിയ നിബന്ധനകൾ കൊണ്ടുവന്നത്:

– Department of Justice and Equality
– Department of Transport, Tourism and Sport
– Department of Business, Enterprise and Innovation
– Department of Agriculture, Food and the Marine
– Workplace Relations Commission

പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥകൾ:

മൽസ്യ ബന്ധന തൊഴിലാളികളെ അനുകൂലിക്കുന്നതാണ് പുതിയ നിബന്ധനകൾ. പലതരത്തിലുള്ള ചൂഷണങ്ങൾ ഒഴിവാക്കുന്നതിനാണ് പുതിയ നിബന്ധനകൾ കൊണ്ടുവന്നിരിക്കുന്നത്.

– എല്ലാ തൊഴിലാളികൾക്കും തൊഴിൽ കരാർ (എംപ്ലോയ്‌മെന്റ് കോൺട്രാക്ട്) അപേക്ഷകന്റെ മാതൃഭാഷയിലും ഇംഗ്ലീഷിലും നൽകിയിരിക്കണം.
– ശമ്പളം, ആഴ്ച്ചയിൽ എത്രമണിക്കൂർ ജോലി ചെയ്യണം, വിശ്രമ സമയം എന്നിവയും കരാറിൽ വ്യക്തമായി പറഞ്ഞിരിക്കണം.
– ജോലി അംഗീകരിച്ചുകൊണ്ടുള്ള കത്തും തൊഴിലാളിയുടെ മാതൃഭാഷയിലും ഇംഗ്ലീഷിലും നൽകണമെന്ന് പുതിയ നിയമം നിഷ്കർഷിക്കുന്നു.
– ജോലി അംഗീകരിച്ചുകൊണ്ടുള്ള കത്തിൽ ഒരു വെബ്സൈറ്റ് പേജ് നല്കിയിട്ടുണ്ടാവും. മത്സ്യത്തൊഴിലാളികൾക്കുള്ള അവകാശങ്ങൾ ഈ വെബ് പേജിൽ ഉണ്ടാവും. അവകാശങ്ങൾ ലംഘിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ എവിടെ എങ്ങനെ മത്സ്യത്തൊഴിലാളികൾക്ക് പരാതി നൽകാം എന്നുള്ള വിശദ വിവരങ്ങളും ഈ വെബ് പേജിൽ ഉണ്ടാവും.
– “എടിപ്പിക്കൽ വർക്കേഴ്സ് സ്കീമിൽ” ആയിരിക്കും ഇവർക്ക് വിസ ലഭിക്കുക. എന്നാൽ ഇതിനാവശ്യമായ പണച്ചിലവ് തൊഴിലാളിയുടെ ശമ്പളത്തിൽ നിന്നും ഈടാക്കാൻ പാടില്ല എന്നും പുതിയ നിയമത്തിൽ പറയുന്നു.
– ഏതെങ്കിലും ഒരു തൊഴിലുടമയുടെ കീഴിൽ മാത്രമേ ജോലി ചെയ്യാൻ പാടുള്ളൂ എന്നും തൊഴിലുടമയ്ക്ക് വാശിപിടിക്കാനാവില്ല.
– അയർലണ്ടിൽ എത്തിയശേഷം ആ തൊഴിലുടമയുടെ കീഴിൽ നിന്നും മാറി പുതിയ ഒരു തൊഴിലുടമയെ കണ്ടെത്തി അവരോടൊപ്പം ജോലി ചെയ്യണമെന്നുണ്ടെങ്കിൽ യൂറോപ്യൻ ഇക്കണോമിക് ഏരിയയ്ക്ക് പുറത്തുനിന്നുമുള്ള മൽസ്യത്തൊഴിലാളിക്ക് അതും സാധ്യമാവും. ആദ്യത്തെ തൊഴിലുടമയുടെ അനുമതി പോലും ഇതിനാവശ്യമില്ല.
– എന്നാൽ മൽസ്യബന്ധനമല്ലാതെ മറ്റൊരു ജോലിയിലേക്ക് മാറാൻ സാധിക്കില്ല.
– 12 മാസത്തെ കരാർ ആയിരിക്കും ലഭിക്കുക. എന്നാൽ ഈ കാലാവധിക്ക് മുൻപ് തന്നെ തൊഴിലാളി തന്റെ ഇഷ്ടപ്രകാരം നിലവിലുള്ള തൊഴിലുടമയെ വിട്ട് പുതിയ ജോലിയിൽ പ്രവേശിച്ചതായി “ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ് ആൻഡ് ഇക്വാലിറ്റി”യുടെ ശ്രദ്ധയിൽ പെട്ടാൽ, ഈ ഡിപ്പാർട്മെന്റ് ജോലിക്കാരന് പുതിയ തൊഴിലുടമയുടെ വിശദശാംശങ്ങൾ ചോദിച്ചുകൊണ്ടുള്ള ഒരു കത്തയയ്ക്കും. 28 ദിവസത്തിനകം ഈ കത്തിനുള്ള മറുപടി കൊടുത്താൽ മതിയാവും.

പുതിയ നിബന്ധനകൾ മൽസ്യ ബന്ധന തൊഴിലാളികളെ പൂർണ്ണമായി അനുകൂലിക്കുന്നതും സംരക്ഷിക്കുന്നതുമാണ്.

Share This News

Related posts

Leave a Comment