മൈ ടാക്സി അവരുടെ പുതിയ നിബന്ധനകൾക്കും വ്യവസ്ഥകൾക്കുമുള്ള ഒരു അപ്ഡേറ്റിന്റെ ഭാഗമായി ഒരു ഡ്രൈവർ റൈഡ് ഉറപ്പാക്കിയ ശേഷം കസ്റ്റമർ ആ റൈഡ് റദ്ദാക്കിയാൽ 5 യൂറോ പിഴ ഈടാക്കുമെന്ന് അറിയിച്ചു.
അതായത് നമ്മൾ മൈ ടാക്സി ബുക്ക് ചെയ്തശേഷം ഒരു ഡ്രൈവർ ആ ട്രിപ്പ് അക്‌സെപ്റ്റ് ചെയ്യും. ഡ്രൈവർ നമ്മൾ നിർദേശിക്കുന്ന പിക്ക് അപ്പ് പോയിന്റിൽ എത്തിയശേഷം മാക്സിമം 5 മിനിറ്റ് മാത്രമേ വെയിറ്റ് ചെയ്യുകയുള്ളൂ. ആ 5 മിനിറ്റിനുള്ളിൽ കസ്റ്റമറായ നമ്മൾ എത്തിയില്ലെങ്കിൽ ആ ട്രിപ്പ് ക്യാൻസൽ ചെയ്യാൻ ഡ്രൈവറിന് സാധിക്കും. അങ്ങനെ ട്രിപ്പ് ക്യാൻസൽ ആയാൽ കസ്റ്റമർ 5 യൂറോ പിഴയടയ്ക്കണം. ഈ മാറ്റങ്ങൾ മേയ് 23 ന് പ്രാബല്യത്തിൽ വരും.
എന്നാൽ ഒരു ട്രിപ്പ് അക്‌സെപ്റ്റ് ചെയ്തശേഷം ഡ്രൈവർ തന്നെ ട്രിപ്പ് ക്യാൻസൽ ചെയ്‌താൽ ഡ്രൈവർക്ക് എന്തെങ്കിലും പിഴ അടയ്‌ക്കേണ്ടിവരുമോ എന്ന് വെളിപ്പെടുത്തിയിട്ടില്ല.
2016 വരെ ഹെയ്‌ലോ എന്നറിയപ്പെട്ടിരുന്ന കമ്പനി ഇപ്പോൾ മൈ ടാക്സി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈയിടെ കമ്പനി വീണ്ടും പേര് മാറാൻ പോവുകയാണ് എന്നറിയിച്ചിരുന്നു. 2019 അവസാനത്തോടെ പുതിയ പേരായ “ഫ്രീ നൗ” എന്നറിയപ്പെടും മൈ ടാക്സി. അതോടുകൂടി കാബ് ഷെയറിങ് സർവീസ് കൂടി കമ്പനി തുടങ്ങും എന്നറിയുന്നു.