മൈന്‍ഡിന് പുതിയ നേതൃത്വം

ഡബ്ലിന്‍: മൈന്‍ഡിന് പുതിയ നേതൃത്വം.

പതിമൂന്നാമത് വർഷത്തിലേക്ക് കടക്കുന്ന അയര്‍ലണ്ടിലെ പ്രമുഖ സംഘടന മൈന്‍ഡിന് പുതിയ നേതൃത്വം.

ബാലിമൂന്‍ പോപ്പിൻട്രീ സ്‌പോര്‍ട്‌സ് സെന്ററില്‍ വച്ച് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് . പ്രസിഡണ്ട് റെജി കൂട്ടുങ്കലിൻ്റെ അഭാവത്തിൽ സാജു കുമാർ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി റൂബിൻ പടിപ്പുരയിൽ വാര്‍ഷിക റിപ്പോര്‍ട്ടും ഖജാൻജി ഫിലിപ്പ്മാത്യു  വരവു ചിലവു  കണക്കും അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ നടപ്പു വർഷത്തെ പ്രസിഡണ്ടായി വിപിൻ പോളിനെയും, സെക്രട്ടറിയായി സാജുകുമാറിനെയും, ഖജാന്‍ജിയായി ഷിബു ജോണിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടായി മാത്യൂസ് തയിൽനെയും  , ജോയിന്റ് സെക്രട്ടറിയായി ജോസി ജോസഫ് ജോണിനെയും പി.ആർ. ഒ ആയി സിജു ജോസും അടങ്ങുന്ന  19 കമ്മറ്റി അംഗങ്ങളെ  തിരഞ്ഞെടുത്തു.

കഴിഞ്ഞ വര്ഷം മൈന്‍ഡിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച ഏവര്‍ക്കും സ്‌പോണര്‍മാര്‍ക്കും യോഗം നന്ദി അറിയിച്ചു.
പൊതുയോഗത്തിൽ പങ്കെടുക്കുവാൻ സാധിക്കാത്തവർക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും mindireland08@gmail.com  എന്ന വിലാസത്തിൽ അറിയിക്കാവുന്നതാണ്.

News by: Siju Jose

 

.

Share This News

Related posts

Leave a Comment