പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് മാർച്ച് 22 മുതൽ നഴ്സിംഗ് ഹോമുകളിലെ റെസിഡന്റ്സിനെ ആഴ്ചയിൽ രണ്ട് തവണ സന്ദർശിക്കാൻ അനുവദിക്കും.
കാരുണ്യപരമായ കാരണങ്ങളാൽ ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഒരു താമസക്കാരന് ഒരു സന്ദർശനം സുഗമമാക്കുന്ന നിലവിലെ അവസ്ഥയിൽ നിന്നുള്ള വർദ്ധനവാണിത്. അതായത് അയർലണ്ടിൽ കൊറോണ നിയന്ത്രണത്തിലായി തുടങ്ങി എന്ന് കരുതാം.
കൂടാതെ ഈസ്റ്ററിനോടനുബന്ധിച്ച് ലെവൽ 5 നിയന്ത്രണങ്ങൾ കുറയ്ക്കാനും ആലോചനയിലാണ് അയർലണ്ടിപ്പൊൾ.
നഴ്സിംഗ് ഹോമുകളിലെ റെസിഡന്റ്സിനെ സന്ദർശിക്കുന്നതിന് 5 കിലോമീറ്റർ യാത്രാ പരിധിക്കപ്പുറത്തേക്ക് വേണമെങ്കിലും യാത്ര ചെയ്യാൻ സാധിക്കും. എന്നാൽ, ഇത് ദുരുപയോഗം ചെയ്യാതിരിക്കാൻ, ഗാർഡയ്ക്ക് യാത്രക്കാരെ ചെക്ക് ചെയ്യാൻ അനുമതിയുണ്ടാവും.