മഹാമാരിക്കാലത്ത് കേരളത്തെ കൈവിടാതെ അയര്‍ലണ്ട്

കോവിഡ് രണ്ടാം തരംഗത്തിനെതിരെ പോരാടുന്ന കേരളത്തിന് കൈത്താങ്ങായി അയര്‍ലണ്ട്. അയര്‍ലണ്ടിലെ ഡബ്ലിനിലുള്ള മാറ്റര്‍ ആശുപത്രിയുടെ ആഭിമുഖ്യത്തിലാണ് കേരളത്തിന് സഹായഹസ്തം നീട്ടിയത്. ലോ ഫ്‌ളോ റെസ്പിറേറ്ററി ബ്രീത്തിങ്ങ് സര്‍ക്യൂട്ടുകളാണ് ഇവര്‍ കേരളത്തിന് കൈമാറിയത്. ആദ്യഘട്ടമായി 800 എണ്ണമാണ് നല്‍കിയത്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. വൈദ്യുതി ആവശ്യമില്ലാത്തതും കുറഞ്ഞതോതിലുള്ള ഓക്‌സിജന്‍ ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നവയാണ് ഇവ.

കേരളാ ആരോഗ്യവകുപ്പ് പ്രതിനിധികള്‍ ഇവ ഏറ്റുവാങ്ങി വിവിധ ജില്ലകള്‍ക്ക് കൈമാറി. അടുത്ത ഘട്ടമായി പള്‍സ് ഓക്‌സി മീറ്ററുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കേരളത്തിന് കൈമാറാനാണ് ഇവരുടെ പദ്ധതി. മാറ്റര്‍ ഹോസ്പിറ്റലിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ജിന്‍സി ജെറി, സില്‍വിയ ജോസഫ് എന്നിവരാണ് ഈ പദ്ധതിക്ക് മുന്‍കൈ എടുത്തത്.

ഉപകരണങ്ങള്‍ കാര്‍ഗോ വഴി കേരളത്തിലെത്തിക്കാന്‍ മലയാളി സംഘടനനാ പ്രതിനിധികളായ സിജോ ജോസഫ്, അനിത് ചാക്കോ, കിങ് കുമാര്‍, ലിയാം പീല്‍ എന്നിവരാണ് മുന്‍ കൈ എടുത്തത്. മാഹാമാരിക്കാലത്ത് ജന്‍മനാടിന് അയര്‍ലണ്ടില്‍ നിന്നും ലഭിക്കുന്ന ഇത്തരം സഹായങ്ങള്‍ അയര്‍ലണ്ട് മലയാളികള്‍ക്കും അഭിമാനമാവുകയാണ്.

Share This News

Related posts

Leave a Comment