ചെക്കിങ് കർശനമാക്കി വെറും രണ്ടാഴ്ച്ചക്കുള്ളിൽ 300 പേരാണ് മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായത്.
ക്രിസ്മസ് കാലഘട്ടത്തിൽ ഗാർഡ റോഡ് സുരക്ഷാ കാമ്പയിൻ ആരംഭിച്ചതിന് ശേഷം 300 പേർ അറസ്റ്റിലായി. നവംബർ 29 വെള്ളിയാഴ്ച കാമ്പെയ്ൻ ആരംഭിച്ചതു മുതൽ, ലഹരിയിൽ വാഹനമോടിച്ചുവെന്ന് സംശയിച്ച് 300 ഓളം ഡ്രൈവർമാരെ അറസ്റ്റ് ചെയ്തതായി ഗാർഡ പറയുന്നു. 264 പേരെ മദ്യപിച്ച് വാഹനമോടിച്ചതായി കണ്ടെത്തി. 37 പേർ മയക്കുമരുന്ന് ഉപയോഗിച്ചാണ് വാഹനമോടിച്ചതെന്ന് കണ്ടെത്തി.
ഈ വർഷം ഇതുവരെ 136 പേർ ഐറിഷ് റോഡുകളിൽ മരിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ എട്ട് മരണങ്ങളുടെ വർധനവാണിത്.