ആഡംബര ജർമൻ കാർ നിർമ്മാതാക്കളായ പോർഷ അവരുടെ കാറുകൾക്ക് ബ്രിട്ടനിൽ ബ്രെക്സിറ്റിനു ശേഷം വില കൂടുമെന്ന് അറിയിച്ചു. മാർച്ച് 29ന് ബ്രെക്സിറ്റിനു ശേഷം 10% വരെ വിലകൂടുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ജനുവരി 17 വരെ ബുക്കിംഗ് ചെയ്തവർക്ക് കൂടുതൽ തുക നൽകേണ്ട കാര്യമില്ല. എന്നാൽ അതിന് ശേഷം കാർ ബുക്ക് ചെയ്തവർ അധികമായി വരുന്ന ഡ്യൂട്ടി എമൗണ്ട് അടയ്‌ക്കേണ്ടിവരും. എന്നാൽ ഇക്കാരണത്താൽ ബുക്കിംഗ് ചെയ്തവർക്ക് ബുക്കിംഗ് ക്യാൻസൽ ചെയ്യണമെങ്കിൽ ചെയ്യാം എന്നും കമ്പനി പറഞ്ഞു.
2017 ൽ ബ്രിട്ടനിൽ പോർഷെ 14,000 കാറുകൾ വിറ്റഴിച്ചു. ജർമ്മനി കഴിഞ്ഞാൽ യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ മാർക്കറ്റാണ് പോർഷെയ്‌ക്ക് യുകെ.