കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ബ്രിട്ടനും അയര്‍ലണ്ടിനുമിടയില്‍ നിലവില്‍ നിലനില്‍ക്കുന്ന യാത്രാ നിയന്ത്രണങ്ങള്‍ എടുത്തു മാറ്റിയേക്കും. ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കര്‍ ആണ് ഇതു സംബന്ധിച്ച് സൂചന നല്‍കിയത്. സമ്മര്‍ സീസണ്‍ എത്തുന്നതോടെ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുമെന്നാണ് അദ്ദേഹം പറഞ്ഞത്
ഇരു രാജ്യങ്ങള്‍ക്കുമിടയിലെ യാത്രകള്‍ പഴയ നിലയിലേയ്്ക്കെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് റെസ്റ്റോറന്റുകളും പബ്ബുകളുമടങ്ങുന്ന ടൂറിസം മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ്വ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് കെറി പോലുള്ള മേഖലകള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ക്വാറന്റയിനടക്കമുള്ള നിയന്ത്രണങ്ങളാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്നത്. യാത്രകള്‍ പഴയ രീതിയിലാക്കുക എന്നു പറയുമ്പോള്‍ യാതൊരുവിധ നിയന്ത്രങ്ങളുമില്ലാതെയുള്ള യാത്രാ സൗകര്യം എന്ന നിലയിലാണ് സര്‍ക്കാര്‍ ചിന്തിക്കുന്നതെന്നും അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള യാത്രകളുടെ കാര്യത്തില്‍ നിലവില്‍ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും ലിയോ വരദ്ക്കര്‍ പറഞ്ഞു.