നോ ഡീൽ ബ്രക്സിറ്റ് ഐറിഷ് സമ്പദ്വ്യവസ്ഥയുടെ വളർച്ചാനിരക്ക് ഈ വർഷം 4% വരെ കുറയ്ക്കുമെന്ന് സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വർഷത്തിന്റെ ആദ്യ ത്രൈമാസ റിപ്പോർട്ടിൽ സെൻട്രൽ ബാങ്ക് പറയുന്നത് ഹ്രസ്വകാല സാമ്പത്തിക വെല്ലുവിളികളെ അയർലണ്ട് നേരിടേണ്ടിവരുമെന്നാണ്. നോ ഡീൽ ബ്രക്സിറ്റ് അതിരൂക്ഷമായ സാമ്പത്തിക വെല്ലുവിളിയെയാണ് വിളിച്ചു വരുത്തുകയെന്നു സെൻട്രൽ ബാങ്ക് ഓർപ്പിക്കുന്നു.
എന്നാൽ ഒരു അംഗീകൃത ബ്രെക്ടിറ്റ് കരാർ പ്രകാരം ഐറിഷ് സമ്പദ്വ്യവസ്ഥ ഈ വർഷം 4.5% വരെ വളർച്ച പ്രാപിക്കും. മറുപക്ഷം നോ ഡീൽ ബ്രെക്സിറ്റ് 2013 ലെ സാമ്പത്തിക സ്ഥിതിയിലേക്ക് അയർലണ്ടിനെ തിരികെ കൊണ്ടുപോകും. ഇത് ഇപ്പോഴെത്തെക്കാളും 1.5% കുറഞ്ഞ സാമ്പത്തിക വളർച്ചയാണ്.