ബോംബ് ഭീഷണി : ഡബ്ലിനില്‍ നിന്നുള്ള റയാനെയര്‍ വിമാനം ബര്‍ലിനില്‍ ഇറക്കി

അയര്‍ലണ്ടിലെ ഡബ്ലിനില്‍ നിന്നും പറന്നുയര്‍ന്ന വിമാനം ബോംബ് ഭീണണിയുണ്ടെന്ന സന്ദേശത്തെ തുടര്‍ന്ന് ജര്‍മ്മനിയിലെ ബര്‍ലിന്‍ എയര്‍പോര്‍ട്ടില്‍ അടിയന്തിരമായി ഇറക്കി. എന്നാല്‍ പരിശോധനയില്‍ ബോംബ് കണ്ടെത്താനായില്ല. ഞായറാഴ്ച രാത്രിയാണ് സംഭവം. റയാനെയറിന്റെ വിമാനത്തിനായിരുന്നു ബോംബ് ഭീഷണി.

ക്രാക്കോവിലേയ്ക്കുള്ള വിമാനത്തില്‍ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം മറ്റൊരു വിമാനത്തില്‍ യാത്ര തുടര്‍ന്നതായും ലഗേജുകള്‍ അടക്കം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ എത്തിച്ചതായും വിമാന അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് ബോംബ് ഭീഷണിയെത്തുടര്‍ന്ന് വിമാനം അടിയന്തിരമായി ഇറക്കാന്‍ തീരുമാനിച്ചത് ഉടന്‍ തന്നെ ബര്‍ലിന്‍ എയര്‍പോര്‍ട്ട് ലാന്‍ഡിംഗിനുള്ള അടിയന്തിര അനുമതി നല്‍കുകയായിരുന്നു. വിമാനം സുരക്ഷിതമായിരുന്നെന്നും പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

 

Share This News

Related posts

Leave a Comment