ബ്രെക്സിറ്റ് പ്രാബല്യത്തിൽ വന്നാലുടൻ തന്നെ അയർലണ്ടിന്റെ അതിർത്തികളിലുള്ള കൗണ്ടികളിൽ മൊബൈൽ റോമിംഗ് ചാർജുകൾ ഏർപ്പാടാക്കുമെന്നാണ് ഏറ്റവും പുതിയ ചർച്ചാവിഷയം.
യുകെയുടെ പുതിയ നിയമപ്രകാരം ബ്രെക്സിറ്റിനു ശേഷം ബോർഡർ കൗണ്ടികളിലേക്ക് നമ്മൾ യാത്ര പോകുമ്പോഴും ബോർഡർ കൗണ്ടി പിന്നിട്ട് യുകെയിലേക്ക് പ്രവേശിക്കുകയോ ചെയതാലും മൊബൈൽ ഉപയോഗത്തിന് റോമിങ് ചാർജ്ജ് നൽകേണ്ടി വരും.
മാർച്ച് 29ന് ബ്രെക്സിറ്റ് നിലവിൽ വന്നാൽ യുകെയിൽ നിന്നും പുറത്തേക്ക് യൂറോപ്യൻ യൂണിയനിൽ എവിടെ പോയാലും യുകെക്കാരും റോമിങ് ചാർജ് നൽകേണ്ടിവരും.
ബ്രെക്സിറ്റ് നിലവിൽ വരാൻ ഇന്നേയ്ക്ക് 49 ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഇങ്ങനെയൊരു വാർത്ത പുറത്തു വന്നിരിക്കുന്നത്.