ഫ്രൂട്ട് & ഫൈബറിൽ ഒരു പക്ഷെ പുഴുക്കൾ കണ്ടേക്കാം എന്ന സാധ്യത മുൻകൂട്ടി കണ്ട് സൂപ്പർവാല്യൂ അവരുടെ വിറ്റഴിഞ്ഞ ഫ്രൂട്ട് & ഫൈബർ തിരിച്ചു വിളിക്കുന്നു.2019 ഓഗസ്റ്റ് 31 വരെ എക്സ്പയറി തീയതി ഉള്ളവയാണ് തിരിച്ചേൽപ്പിക്കാൻ സൂപ്പർവാല്യൂ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്.
ഫ്രാൻസിൽ ഉണ്ടണ്ടാക്കിയ 750g പായ്ക്കറ്റുകളിൽ ആണ് പുഴുക്കൾ ഉണ്ടായേക്കാവുന്ന സംശയം സൂപ്പർവാല്യൂ വെളിപ്പെടുത്തിയത്. മുൻകരുതൽ എടുക്കുന്നതിന്റെ ഭാഗമായാണിത് ചെയ്യുന്നതെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ വെബ്‌സൈറ്റിൽ പറയുന്നു.