ഫേസ്ബുക്കില്‍ “ഡിസ് ലൈക്ക്” അടിക്കാന്‍

ഫേസ്ബുക്കില്‍ ഇഷ്ടമല്ലാത്ത കാര്യത്തിന് ‘ഡിസ് ലൈക്ക്’ അടിക്കാന്‍ പറ്റില്ല. എന്നാലും, നമുക്ക് ഇഷ്ടപെടാത്ത പോസ്റ്റ് ആണെങ്കിൽ തംബ്സ് ഡൗൺ ബട്ടൺ കമന്റ് ബോക്സിൽ ഇടാം. ഇതൊരു ഫേസ്ബുക് ഫീച്ചർ അല്ല. ഒരു കീബോർഡ് ഫീച്ചർ മാത്രമാണ്.

ഡിസ്‌ലൈക്ക് രേഖപ്പെടുത്താൻ കമന്റ് ബോക്സിൽ ബ്രാക്കറ്റിനുള്ളിൽ N എന്ന അക്ഷരം ടൈപ്പ് ചെയ്‌താൽ മതി. അതായത് (N) എന്ന രീതിയിൽ കമന്റ് ബോക്സിൽ ടൈപ്പ് ചെയ്താൽ മതി. 

യൂട്യൂബിൽ ഡിസ്‌ലൈക്ക് ബട്ടൺ ഉണ്ടെങ്കിലും ഫേസ്ബുക്കിൽ നമ്മുടെ അതൃപ്തി രേഖപ്പെടുത്താനുള്ള ഒരേയൊരു പോംവഴി ഇപ്പോൾ ഇത് മാത്രമാണ്.

കൂടാതെ തംബ്സ് അപ്പ് ബട്ടൺ കമന്റ് ബോക്സിൽ ഇടാൻ ബ്രാക്കെറ്റിനുള്ളിൽ Y എന്ന അക്ഷരം ടൈപ്പ് ചെയ്‌താൽ മതിയാവും. അതായത് (Y) എന്ന രീതിയിൽ.

അതുപോലെ സ്‌മൈൽ ഇമോജി ഇടാൻ കോളനും ബ്രാക്കറ്റ് ക്ലോസ്സിങ്ങും ഇട്ടാൽ മതി. ഓർക്കുക, ബ്രാക്കറ്റ് ഓപ്പണിങ് വേണ്ട. അതായത് 🙂 എന്ന രീതിയിൽ.

Share This News

Related posts

Leave a Comment