മാർച്ച് 2, 3 തീയതികളിൽ നടക്കാനിരിക്കുന്ന പൗരത്വ ചടങ്ങുകൾ ആസൂത്രണം ചെയ്തപോലെ തുടരുമെന്ന് നീതി, സമത്വ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഒരു COVID-19 ബാധിത പ്രദേശത്ത് നിന്ന് മടങ്ങിയെത്തിയ അല്ലെങ്കിൽ കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ സ്ഥിരീകരിച്ച അല്ലെങ്കിൽ സാധ്യതയുള്ള COVID-19 കേസുമായി അടുത്ത ബന്ധം പുലർത്തുന്നവരും രോഗലക്ഷണങ്ങളുള്ളവരുമായ അപേക്ഷകരും അവരുടെ അതിഥികളും (ചുമ, കുറവ് ശ്വാസം, ശ്വസന ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ പനി) വീട്ടിൽ തന്നെ ഒറ്റപ്പെടുത്തുകയും അവരുടെ ജിപിയെ ഉടനെ ഫോണിൽ വിളിക്കുകയും വേണം. കൂടാതെ ചടങ്ങിൽ പങ്കെടുക്കാതിരിക്കുകയും വേണം.
COVID-19 ബാധിത പ്രദേശങ്ങളുടെ നിലവിലെ പട്ടിക:
Mainland China, Japan, Singapore, Hong Kong, South Korea, Iran and 4 regions in Northern Italy: Veneto, Lombardy, Emilia-Romagna, Piedmont
കൊറോണ വൈറസ് മൂലം ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഏപ്രിൽ 17-നോ അതിനുമുമ്പോ ഒരു ബദൽ ചടങ്ങ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ, ബദൽ ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 29നകം അറിയിച്ചിരിക്കണമെന്നാണ് പറഞ്ഞിരുന്നത്. എങ്കിലും, ഇനിയും മുകളിൽ സൂചിപ്പിച്ചപോലെ കൊറോണ ബാധിത ആൾക്കാരുമായോ സ്ഥലവുമായോ ബന്ധപ്പെട്ടവർക്കും ബദൽ ചടങ്ങിന് അപേക്ഷിക്കാൻ സാധിക്കും.
ബദൽ ചടങ്ങിന് അപേക്ഷിക്കേണ്ട വിധം ഇപ്രകാരമാണ്;
– email citizenshipinfo@justice.ie
– The subject line should reference the following: Day, Time, Candidates invitation number e.g. Monday 10.30am , 20A-43
– Citizenship will contact you within 48 hours to confirm receipt of same
– If you have not received a response from Citizenship within 48 Hours, please email again.