പൗരത്വ അപേക്ഷകരെ 6 ആഴ്ച്ചക്കാലം രാജ്യം വിടാൻ അനുവദിക്കുന്ന പുതിയ നിയമം വരുന്നു. ഐറിഷ് പൗരത്വത്തിനായി അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷകർക്ക് ഒരു നിശ്ചിത സമയത്തേക്ക് രാജ്യത്ത് നിന്ന് വിട്ടു പോകാനുള്ള അവകാശം നൽകുന്ന പുതിയ നിയമം കൊണ്ടുവരുമെന്ന് ജസ്റ്റിസ് മന്ത്രി ചാർലി ഫ്ലാനഗൻ.
ഐറിഷ് പൗരത്വത്തിനായി അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷകർ അവസാന ഒരു വർഷക്കാലം അയർലണ്ട് വിട്ടുപോകരുതെന്ന നിലവിലെ നിയമത്തെ എടുത്തുമാറ്റുന്നതായിരിക്കും. എന്നാൽ, ഈ പുതിയ മാറ്റം ഇതുവരെ നിലവിൽ വന്നിട്ടില്ല. ഉടനെ തന്നെ ഇത് പ്രാബല്യത്തിൽ വരും. ആറ് ആഴ്ചക്കാലത്തേക്ക് അപേക്ഷകർക്ക് ഹോളിഡേയ്സോ മറ്റ് ആവശ്യങ്ങൾക്കായോ അയർലണ്ടുവിട്ട് പുറത്തു പോവാൻ സാധിക്കും. എന്നാൽ അസാധാരണമായ സാഹചര്യങ്ങളിൽ പോലും ഈ കാലാവധിയിൽ കൂടുതൽ രാജ്യം വിട്ടുപോകാൻ നിയമം അനുവദിക്കില്ല എന്നാണറിയുന്നത്. എന്നിരുന്നാലും ആറ് ആഴ്ചത്തേക്ക് പുറത്തു പോകാൻ സാധിക്കുമെന്നത് തന്നെ അപേക്ഷകർക്ക് വലിയ ഒരു ആശ്വാസമാകും.